മിഷ്കിൻ 
Entertainment

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മിഷ്കിൻ മാജിക്!

ഈ മിഷ്കിൻ മാജിക്‌ കാണുന്നതിന് തന്നെയാവും അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനും പ്രേക്ഷകർ ടിക്കറ്റ്‌ എടുക്കുക.

സമകാലിക മലയാളം ഡെസ്ക്

ഷൺമു​ഖരാജ എന്ന മിഷ്കിൻ, തമിഴ്​ സിനിമകളിലെ പതിവ് ശൈലികളിൽ നിന്ന്​ മാറി ഒരു പുതിയ മാറ്റം കൊണ്ടുവന്ന സംവിധായകരിൽ ഒരാൾ. വെറുതെ കണ്ടിരിക്കാവുന്നവയായിരുന്നില്ല മിഷ്കിന്റേതായി പുറത്തുവന്ന ഓരോ ചിത്രങ്ങളും. ഹൃദയം കൊണ്ട് കഥ പറയുന്നവയായിരുന്നു അതിലേറെയും. മിഷ്കിൻ സിനിമകൾ അതുകൊണ്ടു തന്നെയാണ് ഓരോ സിനിമ പ്രേക്ഷകന്റെയും ഹൃദയം കീഴടക്കിയത്. ചിത്തിരം പേസുതെടി, അഞ്ജാതെ, നന്ദലാല, പിസാസ്​ എന്നീ സിനിമകളെല്ലാം മിഷ്​കി​ന്റെ സംവിധായക മികവിന്റെ നേർ സാക്ഷ്യങ്ങളാണ്​​. ഡാർക്ക് ഷെയ്ഡുകൾ നിറഞ്ഞതും രക്തരൂക്ഷിതവുമായിരിക്കും പലപ്പോഴും മിഷ്കിന്റെ സിനിമകൾ. വേറിട്ട മേക്കിങ് സ്റ്റൈലിലൂടെയാണ് മിഷ്കിൻ എന്നും പ്രേക്ഷകരെ അമ്പരപ്പെടുത്തിയിട്ടുള്ളത്. ഈ മിഷ്കിൻ മാജിക്‌ കാണുന്നതിന് തന്നെയാവും അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനും പ്രേക്ഷകർ ടിക്കറ്റ്‌ എടുക്കുക. സംവിധാനത്തിന് പുറമേ അഭിനയത്തിലും മിഷ്കിൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മിഷ്കിന്റെ മികച്ച ചില സിനിമകളിലൂടെ.

ഓനായും ആട്ടിൻകുട്ടിയും

ഓനായും ആട്ടിൻകുട്ടിയും

ഓനായും ആട്ടിൻകുട്ടിയും എന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുകയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മിഷ്കിൻ തന്നെയായിരുന്നു. ഈ ചിത്രം നിർമ്മിച്ചതും മിഷ്കിൻ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണിതെന്ന് നിസംശയം പറയാം. 2013 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ പാട്ടുകളോ നായികയോ ഉണ്ടായിരുന്നില്ല. ഇളയരാജയായിരുന്നു ചിത്രത്തിന് പശ്ചാത്തല സം​ഗീതമൊരുക്കിയത്.

തുപ്പറിവാലൻ

തുപ്പറിവാലൻ

ഷെർലക്​ ഹോംസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മിഷ്കിൻ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. തുപ്പറിവാല​ന്റെ ടൈറ്റിലിൽ തന്നെ അദ്ദേഹം ഇത് വ്യക്തമാക്കുന്നുമുണ്ട്. വിശാലാണ് ചിത്രത്തിൽ നായകനായെത്തിയത്. വിശാലിന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നാണ് തുപ്പറിവാലനെന്ന് പറയാം. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്​ ചിത്രത്തി​ന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ചിത്രത്തിലും പാട്ടുകളില്ല. അനു ഇമ്മാനുവും ആൻഡ്രിയ ജെർമിയയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

ചിത്തിരം പേസുതെടി

ചിത്തിരം പേസുതെടി

നരേനും ഭാവനയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇരുവരുടെയും തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. 2006 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായി മാറി. ചിത്രം വലിയ വിജയമായി മാറിയതോടെ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

മു​ഗമൂടി

മു​ഗമൂടി

ജീവ, നരേൻ, പൂജ ഹെഗ്‌ഡെ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. പൂജ ഹെ​ഗ്ഡെയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. സൂപ്പർ ഹീറോയെ അവതരിപ്പിച്ച മിഷ്കിൻ ചിത്രം കൂടിയായിരുന്നു ഇത്. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. മാസ് മസാല സിനിമകളിലേക്ക് കടക്കാനുള്ള മിഷ്‌കിൻ്റെ ഒരു ശ്രമം കൂടിയായിരുന്നു ഈ ചിത്രം. അന്ന് ബോക്സോഫീസിൽ വൻ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നതെങ്കിലും ഇപ്പോൾ ഈ ചിത്രം ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്.

പിസാസ്

പിസാസ്

2014 ലാണ് ഈ ഹൊറർ ചിത്രവുമായി മിഷ്കിൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സഹാനുഭൂതിയും കരുണയുമൊക്കെയുള്ള ഒരു പ്രേതത്തെയാണ് ചിത്രത്തിൽ കാണാനാവുക. വിഷ്വൽ ട്രീറ്റ്മെന്റുകൾ പരീക്ഷിക്കുന്നതിൽ മിഷ്കിനെപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരമൊരു ദൃശ്യ വിരുന്ന് തന്നെയാണ് പിസാസിന്റെ ക്ലൈമാക്സ് രം​ഗങ്ങളിൽ പ്രേക്ഷകന് കാണാനാവുക. മിഷ്കിൻ തന്നെയായിരുന്നു ചിത്രത്തിന് കഥയൊരുക്കിയതും. ബോക്സോഫീസിലും ചിത്രം മികച്ച വിജയം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT