ഫയല്‍ ചിത്രം 
Entertainment

നടൻ നാ​ഗ ചൈതന്യയ്ക്ക് പിഴയിട്ട് പൊലീസ്

ടൊയോട്ട വെൽഫയറിൽ സഞ്ചരിക്കുകയായിരുന്ന താരത്തെ ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് താരം നാ​ഗ ചൈതന്യയിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്.  വാഹനത്തില്‍ അനുവദനീയമല്ലാത്ത രീതിയില്‍ ബ്ലാക്ക് ഫിലിം പതിപ്പിച്ചതിനാണ് പിഴയിട്ടത്. 715 രൂപയാണ് താരത്തിൽ നിന്ന് ഫൈനായി ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകൽ. 

ടൊയോട്ട വെൽഫയറിൽ സഞ്ചരിക്കുകയായിരുന്ന താരത്തെ ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. പിഴ ഈടാക്കിയ ശേഷം ബ്ലാക്ക് ഫിലിം ഒഴിവാക്കാമെന്ന് താരം ഉറപ്പുകൊടുത്തതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം നടൻ അല്ലു അർജുനിൽ നിന്നും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയിരുന്നു. ടിന്റഡ് ​ഗ്ലാസ് ഉപയോ​ഗിക്കുന്നതിനെതിരെ ഹൈദരാബാദ് പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 2012 സുപ്രീം കോടതി വിധിപ്രകാരം രാജ്യത്ത് വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്.

സൂപ്പർഹിറ്റായി മാറിയ ലവ് സ്റ്റോറിയാണ് നാ​ഗ ചൈതന്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. താരം ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം 'ലാല്‍ സിംഗ് ഛദ്ധ'യിലാണ് നാഗ ചൈതന്യയും അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടോം ഹങ്ക്സിന്റെ ഫറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT