ശോഭിത, നാ​ഗ ചൈതന്യ ഇൻസ്റ്റ​ഗ്രാം
Entertainment

വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി ശോഭിതയ്ക്കൊപ്പമുള്ള മിറർ സെൽഫി പങ്കുവച്ച് നാ​ഗ ചൈതന്യ

കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ച് ലിഫ്റ്റിനുള്ളിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ഓ​ഗസ്റ്റിലായിരുന്നു നടൻ നാ​ഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആ​ക്രമണവും നടന്നിരുന്നു. ഇപ്പോഴിതാ ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നാ​ഗ ചൈതന്യ.

കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ച് ലിഫ്റ്റിനുള്ളിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ടീ ഷർട്ടിന് മുകളിൽ ബ്ലാക് ലെതർ ജാക്കറ്റാണ് നാ​ഗ ചൈതന്യ ധരിച്ചിരുന്നത്. ബാഗി ജീൻസും സ്ലീവ്‌ലെസ് ബ്ലാക്ക് ടോപ്പുമാണ് ശോഭിത ധരിച്ചത്. 'എല്ലായിടത്തും എല്ലാം ഒരേസമയം' എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം നാ​ഗ ചൈതന്യ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ഫോട്ടോ ഷെയർ ചെയ്തതിന് ഒപ്പം തന്നെ കമന്റ് ബോക്സും നടൻ ഓഫ് ചെയ്തിട്ടുണ്ട്. പിന്നാലെ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം മാർച്ചിലോ ആകും താരങ്ങളുടെ വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിൽ വച്ചാകും വിവാഹമെന്നും വിവരമുണ്ട്. ഹൈദരാബാദിൽ വച്ചാകും റിസപ്ഷൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT