നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം കഴിഞ്ഞു ഫെയ്സ്ബുക്ക്
Entertainment

നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ പങ്കുവച്ച് നാ​ഗാർജുന

അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇരുവര്‍ക്കും ആശംസകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം നടന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങ്. നാഗ ചൈതന്യയുടെ അച്ഛനും തെലുങ്ക് നടനുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാഹനിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന സന്തോഷം പങ്കുവച്ചിരിക്കുന്നത്.

"ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇരുവര്‍ക്കും ആശംസകള്‍. ജീവിതകാലം മുഴുവൻ അവർ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെയെന്ന് ആശംസിക്കുന്നു. ദൈവം അനു​ഗ്രഹിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം"- എന്നാണ് ചിത്രങ്ങൾക്കൊപ്പം നാ​ഗാർജുന കുറിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങൾക്ക് ആശംസകൾ നേരുകയാണ് ആരാധകർ. വിവാഹം എന്നായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. ഓറഞ്ച് നിറത്തിലെ സാരിയിൽ സിംപിൾ ലുക്കിലാണ് ശോഭിതയെ ചിത്രങ്ങളിൽ കാണാനാവുക. വെള്ള നിറത്തിലെ വസ്ത്രമാണ് നാ​ഗ ചൈതന്യ ധരിച്ചത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2021 ലാണ് സാമന്തയും നാ​ഗ ചൈതന്യയും വേർപിരിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT