Nagarjuna, Dhurandhar ഇൻസ്റ്റ​ഗ്രാം
Entertainment

'അക്ഷയ് ഖന്ന ഒരു രക്ഷയുമില്ല, ധുരന്ധറിലേക്ക് എന്നെ ആരും വിളിച്ചിട്ടില്ല'; അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് നാ​ഗാർജുന

പക്ഷേ ആ വേഷം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിച്ചു.

സമകാലിക മലയാളം ഡെസ്ക്

രൺവീർ സിങ് നായകനായെത്തി ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രമാണ് 'ധുരന്ധർ'. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിനൊപ്പം അക്ഷയ് ഖന്നയും പ്രധാന വേഷത്തിലെത്തിയിരുന്നു. റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അക്ഷയ് ഖന്ന എത്തിയത്. വൻ പ്രേക്ഷക പ്രശംസയാണ് അക്ഷയ് ഖന്നയ്ക്ക് ലഭിച്ചതും.

ഇതിനിടെ റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രത്തിനായി അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് നാ​ഗാർജുനയെ ആയിരുന്നുവെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. റഹ്മാൻ ഡക്കൈറ്റിന്റെ വേഷം നാ​ഗാർജുന നിരസിച്ചതിനെ തുടർന്നാണ് അക്ഷയ് ഖന്നയിലേക്ക് ഈ ഓഫർ വന്നത് എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്.

ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നാ​ഗാർജുന. തനിക്ക് ഈ വേഷം ആരും വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നാഗാർജുന പറഞ്ഞു. എന്നാൽ ആ വേഷം ലഭിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. "അങ്ങനെ ഒരു സംഭവേ ഇല്ല.

എനിക്ക് ആരും ആ വേഷം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ ആ വേഷം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിച്ചു. ധുരന്ധർ ഒരു മികച്ച ചിത്രമാണ്... ആദിത്യ ധറിന്റെ സംവിധാനം ശരിക്കും അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ മുൻ ചിത്രമായ ഉറിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു! ചിത്രത്തിലെ എല്ലാവരുടെയും അഭിനയം മികച്ചതാണ്.

പ്രത്യേകിച്ച് അക്ഷയ് ഖന്നയുടെ പ്രകടനം ​ഗംഭീരമായിരുന്നു. ചിത്രത്തിന്റെ തുടർഭാഗത്തിനായി കാത്തിരിക്കുന്നു! അവർക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റർ കിട്ടട്ടെ എന്ന് ആശംസിക്കുന്നു". - നാഗാർജുന പറഞ്ഞു.

പ്രേക്ഷകർ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ നാഗാർജുന തൻ്റെ 100-ാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ്. അതേസമയം ധുരന്ധറിന്റെ രണ്ടാം ഭാഗമായ ധുരന്ധർ ദ് റിവഞ്ച് മാർച്ച് 19-ന് റിലീസ് ചെയ്യും.

Cinema News: Nagarjuna breaks silence on rejecting Rehman Dakait's role in Dhurandhar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ

കെഎല്‍ രാഹുലിനും ദേവ്ദത്ത് പടിക്കലിനും സെഞ്ച്വറി; രഞ്ജിയില്‍ സെമിയില്‍ കര്‍ണാടകയ്ക്ക് മിന്നും തുടക്കം

സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയം മാര്‍ച്ച് 9 ന് ലോക്‌സഭ പരിഗണിക്കും; ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാകുമെന്ന് സര്‍ക്കാര്‍

മാറിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഡല്‍ഹി തിരിച്ചറിയണം; ബംഗ്ലാദേശിനെതിരായ ഒരു പ്രവര്‍ത്തനത്തിലും ഇന്ത്യ പങ്കാളിയാകരുത് : താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ്

ആയിരങ്ങള്‍ സാക്ഷി, ആലിന്‍ ഷെറിന് വിട നല്‍കി കേരളം; മൃതദേഹം സംസ്‌കരിച്ചു

SCROLL FOR NEXT