ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ', സംഭവിച്ചത് ദൗർഭാ​ഗ്യകരം; വിവാഹമോചന വാർത്തയിൽ നാ​ഗാർജുന 

വിവാഹമോചന വാർത്തയോട് പ്രതികരിച്ച് തെലുങ്ക് സൂപ്പർ താരവും നാ​ഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന അക്കിനേനി 

Author : സമകാലിക മലയാളം ഡെസ്ക്

റെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാ​ഗചൈതന്യയും സാമന്തയും വിവാഹമോചന വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഇപ്പോഴിതാ വിവാഹമോചന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാ​ഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന അക്കിനേനി. ഇരുവർക്കും സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണെന്നും സാം എന്നും പ്രിയപ്പെട്ടവൾ തന്നെയായിരിക്കുമെന്നും നാ​ഗാർജുന പറഞ്ഞു. 

'ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാൻ ഇത് പറയട്ടെ! സാമന്തയ്ക്കും നാ​ഗചൈതന്യയ്ക്കും സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള കാര്യങ്ങൾ എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. സാമന്തയ്ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങളുടെ കുടുംബത്തിന് എന്നും പ്രിയപ്പെട്ടതായിരിക്കും. അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും ശക്തി നൽകട്ടെ.' നാ​ഗാർജുന ട്വീറ്റ് ചെയ്തു.

നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് നാ​ഗചൈതന്യയും സാമന്തയും വേർപിരിയുന്നത്. നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സോഷ്യൽ മീഡിയ പേജു‌കളിൽ നിന്ന് സാമന്ത നീക്കം ചെയ്തതോടെയാണ് വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകൾ ശക്തമായത്. ജീവിത പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയാണെന്നും പത്ത് വർഷത്തിലധികമായി തുടരുന്ന സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ ഇരുവരും പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത