ദുൽഖർ സൽമാൻ, നഹാസ് ഹിദായത്ത് (Dulquer Salmaan) ഫെയ്സ്ബുക്ക്
Entertainment

'ദുൽഖർ ഓ​ഗസ്റ്റിൽ സെറ്റിലെത്തും, ആർഡിഎക്സ് കഴിഞ്ഞപ്പോൾ തന്നെ കഥ പറഞ്ഞിരുന്നു'; ഐ ആം ​ഗെയിം അപ്ഡേറ്റുമായി സംവിധായകൻ

പെപ്പയുടെ ലുക്ക് സിനിമയിൽ ഉടനീളം അത് തന്നെ ആയിരിക്കുമെന്നും നഹാസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഒരിടവേളയ്ക്ക് ശേഷം നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന മലയാള ചിത്രമാണ് ഐ ആം ​ഗെയിം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ പുറത്തുവന്നതിന് പിന്നാലെ വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ.

ഓഗസ്റ്റിൽ ദുൽഖർ സൽമാൻ ഐ ആം ഗെയിം എന്ന സിനിമയുടെ കൊച്ചി സെറ്റിൽ ജോയിൻ ചെയ്യും. പെപ്പയുടെ ലുക്ക് സിനിമയിൽ ഉടനീളം അത് തന്നെ ആയിരിക്കുമെന്നും നഹാസ് പറഞ്ഞു. ആർഡിഎക്സ് സിനിമ കഴിഞ്ഞ ഉടൻ തന്നെ ഐ ആം ഗെയിം സിനിമയുടെ കാര്യം ദുൽഖറുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുൽഖർ നിർമിക്കുന്ന ലോക എന്ന ചിത്രം ഗംഭീരമായിരിക്കുമെന്നും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ സുഹൃത്തുക്കൾ ആണെന്നും നഹാസ് പറഞ്ഞു. സിനിമയെക്കുറിച്ച് മറ്റൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിമിന് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്.

ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. കല്ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ലോകയിൽ നസ്‌ലിൻ ആണ് നായകനാവുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം കൂടിയാണിത്.

Director Nahas Hidhayath on Dulquer Salmaan's upcoming movie I Am Game.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT