Namit Malhotra, Sunny Deol ഇൻസ്റ്റ​ഗ്രാം
Entertainment

'ഹനുമാൻ ആണ് നമ്മുടെ അയൺ മാൻ'; 'രാമായണ'യിൽ സണ്ണി ഡിയോളിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതിന്റെ കാരണം പറഞ്ഞ് നിർമാതാവ്

'ദേഷ്യം വരുമ്പോൾ പർവതങ്ങൾ പോലും കുലുക്കാൻ കഴിയുന്ന ഒരു കഥാപാത്രമാണദ്ദേഹം'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'യിൽ ഏറ്റവും യഷ് അവതരിപ്പിച്ച രാവണന് പിന്നാലെ ഏറ്റവും ഹൈപ്പോടെ പ്രേക്ഷകർ കാത്തിരുന്ന കഥാപാത്രമാണ് സണ്ണി ഡിയോൾ അവതരിപ്പിച്ചിരിക്കുന്ന ഹനുമാൻ. ഇപ്പോഴിതാ ഹനുമാനായി സണ്ണി ഡിയോളിനെ കണ്ടെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് നമിത് മൽഹോത്ര. ഇന്ത്യയുടെ 'അയൺ മാൻ' ആണ് ഹനുമാൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

'രാമായണ'യുടെ രണ്ടാം ഭാഗത്തിൽ ഹനുമാൻ എത്തുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരും. ഗോൾഡ് ഡെർബിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. "ഹനുമാനെ നമ്മുടെ അയൺമാനായി സങ്കൽപ്പിക്കുക, കാരണം അദ്ദേഹം എല്ലാവരുടെയും പ്രിയങ്കരനാണ്. ഞങ്ങളുടെ പക്കൽ ഹനുമാൻ ഉള്ളതുകൊണ്ട് അടുത്ത ചിത്രം ശരിക്കും ഉയർന്ന നിലവാരമുള്ളതായിരിക്കും.

അതൊരു വലിയ ദൃശ്യവിരുന്നായിരിക്കും. ആ ആമുഖം രഹസ്യമായി സൂക്ഷിച്ചത് നന്നായി, കാരണം രാമൻ അടുത്തതായി എന്ത് ചെയ്യും എന്ന ആകാംക്ഷയിലാണ് ഞങ്ങൾ പ്രേക്ഷകരെ വിട്ടത്. ഇനി ആരാണ് മുന്നിൽ നിന്ന് നയിക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് കാണാം. യഥാർത്ഥത്തിൽ ഒരു സൂപ്പർ ഹീറോ വേഷം ചെയ്യാതെ തന്നെ അദ്ദേഹം ഇന്ത്യയിലെ ഒരു സൂപ്പർ ഹീറോ ആയി ആഘോഷിക്കപ്പെടുന്നു.

കഥയുടെ വ്യാപ്തിയുടെ കാര്യത്തിൽ, അടുത്ത ഭാഗം തികച്ചും പുതിയൊരു തലത്തിലേക്കാണ് പോകുന്നത്. അതിനാൽ രാമനോടൊപ്പം ഹനുമാനെയും അതിൽ ഉൾപ്പെടുത്തുന്നത് മികച്ചതായിരിക്കും. ഒരുവിധത്തിൽ പറഞ്ഞാൽ, രാമായണ മഹാകാവ്യം ശരിക്കും ഇവിടെയാണ് ആരംഭിക്കുന്നത്.

ഇന്ത്യയിൽ, പ്രശസ്തരായ അഭിനേതാക്കൾ ഹനുമാന്റെ വേഷം അവതരിപ്പിക്കുന്ന ഒരു ചരിത്രമുണ്ട്. വളരെ നിഷ്കളങ്കനും എല്ലാവർക്കും പ്രിയങ്കരനുമായിരിക്കുമ്പോഴും, ദേഷ്യം വരുമ്പോൾ പർവതങ്ങൾ പോലും കുലുക്കാൻ കഴിയുന്ന ഒരു കഥാപാത്രമാണദ്ദേഹം. നമ്മുടെ ഇടയിൽ സണ്ണി ഡിയോളിനുള്ള പ്രതിച്ഛായ ഇത്തരത്തിലുള്ളതാണ്.

അതിനാൽ, അനശ്വരമായ ഈ കഥാപാത്രത്തോട് ഏറ്റവും നീതി പുലർത്താൻ കഴിയുന്ന വ്യക്തി അദ്ദേഹമാണെന്ന് ഞങ്ങൾക്ക് തോന്നി".- നമിത് മൽഹോത്ര പറഞ്ഞു. മുൻപ് അഭിനയിച്ച ചിത്രങ്ങളിൽ ശാന്തനായ വ്യക്തിത്വത്തിൽ നിന്ന് മലകൾ കുലുക്കാൻ പോന്ന ശക്തിയിലേക്ക് മാറുന്ന വേഷങ്ങൾ സണ്ണി ഡിയോൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു സൂപ്പർ ഹീറോ വേഷവും ഇതുവരെ ചെയ്തിട്ടില്ലെങ്കിലും ഇന്ത്യയുടെ സൂപ്പർ ഹീറോയായി സണ്ണി ഡിയോൾ ഇതിനകം തന്നെ ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാവ് കൂട്ടിച്ചേർത്തു.

Namit Malhotra compares Sunny Deol's character in Ramayana with Iron Man.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പരസ്യസംവാദത്തിന് തയ്യാറുണ്ടോ; ഞാന്‍ എല്ലാം ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്; വെല്ലുവിളിച്ച് ഉണ്ണിത്താന്‍

അടിമുടി മാറ്റം; ഇന്നോവ ഹൈക്രോസ് ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് നാളെ

'കൊല്ലപ്പെടാൻ വേണ്ടിയാണ് അച്ഛന്റെ സുരക്ഷ മനഃപൂർവ്വം പിൻവലിച്ചത്'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ഞാനൊക്കെ പഠിച്ചു വളർന്നത് ഇത്തരം ചിത്രങ്ങളിലൂടെ; രാഹുലിന്റെ സമീപനം കാണുമ്പോൾ സന്തോഷം: പൃഥ്വിരാജ്

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയണോ? റോസ്റ്റ് ആക്കാനും വറുക്കാനും ബെസ്റ്റ്