കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകരെ ഒന്നടങ്കം ആകാംക്ഷയിൽ നിർത്തിയിരിക്കുകയായിരുന്നു നമിത പ്രമോദ്. പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി താൻ എത്തുമെന്ന് നമിത അറിയിച്ചിരുന്നു. വിവാഹമാണെന്ന തരത്തിൽ ചില സൂചനകളും താരം തന്നു. എന്നാൽ ഇപ്പോൾ സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് നമിത. പനമ്പള്ളി നഗറിൽ പുതിയ റസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. സമ്മർലൈഫ് കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗൺസ്മെന്റ്റ് വിഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
‘‘ഹലോ എവരിവൺ, സർപ്രൈസ് ഇതാണ്. എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടം. സമ്മർലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയിൽ (പനമ്പിള്ളി നഗർ) ഉടൻ തുറക്കും. നിങ്ങൾക്കെല്ലാവർക്കും സേവനം നൽകാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക" എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ഒരു വിഡിയോയുമായി നമിത എത്തിയത്. വിവാഹിതയാവുന്നു എന്ന വാർത്ത കേട്ടല്ലോ എന്ന ചോദ്യത്തിന് താൻ വിവാഹിതയാകാൻ പോകുകയാണോ അല്ലയോ എന്നത് ഞായറാഴ്ച അഞ്ച് മണിക്ക് നിങ്ങളെ അറിയിക്കാം എന്ന് മറുപടി പറയുന്ന നമിതയെയാണ് വിഡിയോയിൽ കാണുന്നത്. ഏറെ സന്തോഷവതിയായിരുന്നു താരം. ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates