മീടൂ ആരോപണത്തില്‍ നാനാ പടേക്കര്‍ 
Entertainment

'അതെല്ലാം നുണയാണെന്ന് എനിക്കറിയാം, പിന്നെ എന്തിനാണ് ദേഷ്യപ്പെടുന്നത്?'; മീടൂ ആരോപണത്തില്‍ നാനാ പടേക്കര്‍

2018ല്‍ നടി തനുശ്രീ ദത്ത പ്രമുഖ നടന്‍ നാനാ പടേക്കര്‍ക്കെതിരെ നടത്തിയ മീടൂ ആരോപണം വലിയ ചര്‍ച്ചയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

2018ല്‍ നടി തനുശ്രീ ദത്ത പ്രമുഖ നടന്‍ നാനാ പടേക്കര്‍ക്കെതിരെ നടത്തിയ മീടൂ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നടനെതിരെ കേസെടുക്കുകയും തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍.

തനിക്കെതിരെയുള്ള ആരോപണം നുണയാണെന്ന് അറിയാമായിരുന്നു എന്നാണ് താരം പറഞ്ഞത്. 'എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം? പിന്നെ അതെല്ലാം പഴയതാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് സംസാരിക്കാനാകും? സത്യം എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് ഞാനെന്തു പറയാനാണ്? പൊടുന്നനെ ആരോ പറയുന്നു നീ ഇത് ചെയ്തു, നീ അത് ചെയ്തു എന്ന്. ഈ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ എന്ത് മറുപടി പറയണമായിരുന്നു? ഞാന്‍ ഇത് ചെയ്തില്ല എന്ന് പറയണമായിരുന്നോ? ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം.'- നാനാ പടേക്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഡാന്‍സ് സ്റ്റെപ് പഠിപ്പിക്കാനെന്ന രീതിയില്‍ അടുത്തു വന്നത് തന്നെ ബുദ്ധിമുട്ടിച്ചു എന്നാണ് നടി പറഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ മീ ടൂ ക്യാമ്പെയ്‌ന്റെ തുടക്കത്തിലുയര്‍ന്ന സംഭവംകൂടിയായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി