Nani, Prithviraj 
Entertainment

'കേട്ടത് ശരി തന്നെ'; പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്; സര്‍പ്രൈസ് പൊട്ടിച്ച് നാനി

നടന് അബദ്ധം പറ്റിയതാണോ എന്ന സംശയം സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

താരകുടുംബങ്ങളുടെ പിന്‍ബലമൊന്നുമില്ലാതെ തെലുങ്ക് സിനിമയില്‍ ഒരിടം നേടിയ നടനാണ് നാനി. കേരളത്തിലും നാനിയ്ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ സിനിമകളുടെ പ്രൊമോഷന് വേണ്ടി സ്ഥിരമായി നാനി കേരളത്തിലെത്താറുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വേണ്ട വിജയം നേടിയില്ലെങ്കിലും ആരാധകര്‍ക്ക് നാനിയോടുള്ള സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സജീവമാണ് നാനി. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അലിയാസ് രുക്മിണി. നിധിന്‍ ആണ് സിനിമയിലെ നായകന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നാനി നടത്തിയൊരു വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മലയാളിയായ ജോമോന്‍ ടി ജോണ്‍ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. ജോമോനെക്കുറിച്ച് സംസാരിക്കവെ താന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു നാനി. 'ഈ സിനിമയുടെ അവസാന നിമിഷം ക്രൂവില്‍ ജോയിന്‍ ചെയ്തയാളാണ് ജോമോന്‍. വളരെ നല്ല രീതിയില്‍ അദ്ദേഹം ഈ സിനിമക്കായി ഫ്രെയിമുകള്‍ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ പൃഥ്വിയുടെ കൂടെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്,' എന്നാണ് നാനി പറഞ്ഞത്.

ബ്ലഡി റോമിയോയാണ് നാനിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജുമൊരു പ്രധാന വേഷത്തിലെത്തുന്നുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇതാണിപ്പോള്‍ നാനി വെളിപ്പെടുത്തിയത്. നടന് അബദ്ധം പറ്റിയതാണോ എന്ന സംശയം സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നുണ്ട്. നാനിയും പൃഥ്വിയും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

Nani, by mistake, reveals he is acting with Prithviraj in Bloody Romeo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരനെ ഡിസ്‌ചാർജ് ചെയ്തു; ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തിയേക്കും

'ഇപ്പോള്‍ തന്നെ മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ല; ഒരുപാട് പേര്‍ കൈയടിക്കാന്‍ മാത്രമായി വരും'

'ശിക്ഷിക്കപ്പെടാത്ത കേസുകളെല്ലാം വ്യാജ പരാതികളല്ല, നിയമപരമായ വഴികൾ അവസാനിക്കുന്നില്ല'; ലിജു കൃഷ്ണയുടെ ആരോപണങ്ങൾ തള്ളി ഡബ്ല്യുസിസി

സി- ഡിറ്റിൽ 30 ഒഴിവുകൾ; +2 മുതൽ ബിരുദം വരെ യോഗ്യത, മികച്ച ശമ്പളം

RCF-ൽ 81 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം 60,000 രൂപ വരെ