ടെലിവിഷന്‍ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നാരായണി ശാസ്ത്രി. കൊക്കെയ്ന്‍, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന സര്‍ക്കിളുകളുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. താനും ഒരു ഘട്ടത്തില്‍ മയക്കുമുരുന്ന് ഉപയോഗിച്ചു നോക്കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.
സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ''നേരത്തെ പാര്‍ട്ടികളില്‍ മദ്യം വാങ്ങാനായി ഒരു ബജറ്റുണ്ടാകുമായിരുന്നു. ഇപ്പോള്‍ മയക്കുമരുന്നിനാണ് ബജറ്റ് മാറ്റിവെക്കുന്നത്. അത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ട് വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറില്ല. കാരണം ഇപ്പോള്‍ പാര്‍ട്ടികളില്‍ പാട്ടും ഡാന്‍സുമൊന്നുമല്ല. വേറെ പലതുമാണ് നടക്കുന്നത്'' എന്നാണ് നാരായണി പറയുന്നത്.
''കൊക്കെയ്‌നും എംഡിഎംഎയും സാധാരണയാണ്. എല്ലാവര്‍ക്കും അറിയാം എല്ലാവരും ഉപയോഗിക്കുന്നുണ്ടെന്നത്.'' താരം പറയുന്നു. അതേസമയം വലിയ പാര്‍ട്ടികളില്‍ എല്ലാം സ്വകാര്യമായിട്ടേ നടക്കുകയുള്ളൂവെന്നും ചെറിയ പാര്‍ട്ടികളില്‍ വളരെ സാധാരണയെന്ന പോലെ സുലഭമായി ലഹരി വസ്തുകള്‍ ലഭിക്കുമെന്നും താരം പറയുന്നു.
താരങ്ങള്‍ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നതും സാധാരണയാണെന്നാണ് നാരായണി പറയുന്നത്. ''എല്ലായിപ്പോഴും. നടന് അഭിനയിക്കാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഞങ്ങളുടെ ഷൂട്ട് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നാല് മണിക്കൂര്‍ കാത്തു നിന്നിട്ടുണ്ട്. ആ നടന് നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയാകും. അതൊക്കെ ഒരുപാട് സംഭവിച്ചിട്ടുണ്ട്'' എന്നാണ് നാരായണി പറയുന്നത്.
''ഞാനും ജീവിതത്തില്‍ എല്ലാം ചെയ്തിട്ടുണ്ട്. അത് പക്ഷെ പരീക്ഷണം എന്ന നിലയിലായിരുന്നു. എന്താണ് നമുക്ക് സംഭവിക്കുക എന്ന് അറിയാനായിരുന്നു'' എന്നും താരം സമ്മതിക്കുന്നു. ഒരിക്കല്‍ മാത്രമേ താന്‍ ഉപയോഗിച്ചിട്ടുള്ളൂവെന്നും താരം പറയുന്നു. കോയ് അപ്‌നാ സാ, ക്യൂന്‍ കി സാസ് ഭി കഭി ബഹു ദീ, കുസും, പ്യാര്‍ക ഘര്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് നാരായണി ശാസ്ത്രി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates