naseeruddin shah on Sardaar ji 3 എക്സ്
Entertainment

'പാകിസ്ഥാനി'ലേക്ക് പോകാന്‍ പറയുന്നവര്‍ 'കൈലാസത്തി'ലേക്ക് പോ! ദില്‍ജീത്തിനെ ആക്രമിക്കുന്നത് ജുംല പാര്‍ട്ടി ഗുണ്ടകള്‍: നസീറുദ്ദീന്‍ ഷാ

ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജനങ്ങള്‍ക്കിടയിലെ ബന്ധം അവസാനിപ്പിക്കുകയാണ് ഈ ഗുണ്ടകളുടെ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

പഞ്ചാബി ചിത്രം സര്‍ദാര്‍ ജി 3യുമായി ബന്ധപ്പെട്ട വിവാദത്തില്‍ നായകന്‍ ദില്‍ജിത്ത് ദൊസാഞ്ചിന് പിന്തുണയുമായി മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ. ഗായകനും നടനുമായ ദില്‍ജിത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക പാക് താരം ഹാനിയ ആമിര്‍ അണ്. ഇതിന്റെ പേരിലാണ് ദില്‍ജീത്തിനും ചിത്രത്തിനും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി നസീറുദ്ദീന്‍ ഷാ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ദില്‍ജീത്തിനൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഇതിഹാസ നടന്‍ പറയുന്നത്. ദില്‍ജീത്ത് കുറ്റക്കാരനല്ല. കാസ്റ്റിംഗ് സംവിധായകന്റെ തീരുമാനമാണ്. അത് അംഗീകരിച്ചത് ദില്‍ജീത്തിന്റെ മനസില്‍ വിഷമില്ലാത്തതിനാലാണ്. പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരോട് കൈലാസത്തിലേക്ക് പോകാനാണ് താന്‍ പറയുകയെന്നും നസീറുദ്ദീന്‍ ഷാ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

'ഞാന്‍ ദില്‍ജിത്തിനൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്നു. ജുംല പാര്‍ട്ടിയുടെ ഡേര്‍ട്ടി ട്രിക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തെ ആക്രമിക്കാന്‍ ഒരു അവസരം കാത്തു നില്‍ക്കുകയായിരുന്നു. സിനിമയിലെ കാസ്റ്റിംഗിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റേതല്ല, സംവിധായകന്റേതാണ്. പക്ഷെ അദ്ദേഹം ആരെന്ന് ആര്‍ക്കുമറിയില്ല. ദില്‍ജീത്ത് ആകട്ടെ ലോക പ്രശസ്തനും. തന്റെ മനസില്‍ വിഷമില്ലാത്തതിനാല്‍ ആ കാസ്റ്റിംഗ് അദ്ദേഹം അംഗീകരിച്ചു. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആളുകള്‍ തമ്മിലുള്ള വ്യക്തി ബന്ധം അവസാനിപ്പിക്കുകയാണ് ഈ ഗുണ്ടകളുടെ ലക്ഷ്യം. എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട് അവിടെ. അവരെ കാണുന്നതിനെയോ എനിക്ക് തോന്നുമ്പോഴൊക്കെ സ്‌നേഹം അയക്കുന്നതിനെയോ തടയാന്‍ ആര്‍ക്കും സാധിക്കില്ല. പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരോട് എനിക്ക് പറയാനുള്ളത്, കൈലാസത്തിലേക്ക് പോകൂ എന്നാണ്'' അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ സര്‍ദാര്‍ ജി 3യ്ക്ക് ഇന്ത്യയില്‍ റിലീസില്ലായിരുന്നു. പാകിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് പാകിസ്ഥാനില്‍ ലഭിക്കുന്ന ഏറ്റവും ഓപ്പണിംഗ് ആണ് സര്‍ദാര്‍ ജി 3 നേടിയത്. പാക്കിസ്ഥാനിലെ തിയറ്ററില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തിന്റെ വീഡിയോയും ദില്‍ജീത്ത് നേരത്തെ പങ്കുവച്ചിരുന്നു. മൂന്ന് കോടിയാണ് ചിത്രം പാകിസ്ഥാനില്‍ നിന്നു മാത്രമായി നേടിയത്. അതേസമയം രണ്ട് ദിവസത്തിനകം ചിത്രം 11 കോടി നേടിയതായും താരം അറിയിച്ചിരുന്നു.

പാകിസ്ഥാനിലെ സൂപ്പര്‍ താരമാണ് ഹാനിയ ആമിര്‍. ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട് ഹാനിയയ്ക്ക്. സോഷ്യല്‍ മീഡിയയിലും ധാരാളം ഫോളോവേഴ്‌സുണ്ട്. ഹാനിയയും ദില്‍ജീത്തും ഒരുമിക്കുന്നുവെന്നത് ആരാധകര്‍ വലിയ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പെഹല്‍ഗാം ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കരുതെന്ന വാദം ശക്തമായി. ഇതിനിടെയാണ് ഹാനിയ ദില്‍ജീത്തിന്റെ നായികയായി അഭിനയിക്കുന്നത്. അതോടെ ചിത്രത്തിനും ദില്‍ജീത്തിനും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയായിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യം ഉയര്‍ന്നു. വിവാദം കനത്തതോടെ സിനിമയുടെ ഇന്ത്യയിലെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ജൂണ്‍ 27 നാണ് സിനിമ റിലീസ് ചെയ്തത്.

Naseeruddin Shah comes in support of Diljit Dosanjh amid Sardaar ji 3 row. says Diljit did no mistake in casting Hania Amir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT