Asif Ali, Naslen ഇന്‍സ്റ്റഗ്രാം
Entertainment

'ആസിഫിക്കയേക്കാള്‍ കൂടുതല്‍ പൈസ ചോദിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; പടം പേസും!'; സൈബര്‍ ആക്രമണങ്ങളോട് നസ്ലെന്‍

സര്‍ക്കാസം ആണെന്നാണ് ആദ്യം കരുതിയത്

സമകാലിക മലയാളം ഡെസ്ക്

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടന്‍ നസ്ലെന്‍ ഗഫൂര്‍. ഈയ്യടുത്ത് നസ്ലെനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ടിക്കി ടാക്ക, മോളിവുഡ് ടൈംസ് തുടങ്ങിയ സിനിമകളില്‍ നിന്നും നസ്ലെനെ പുറത്താക്കിയെന്നും താരം കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നുമെല്ലാമായിരുന്നു പ്രചരണങ്ങള്‍.

നസ്ലെനെതിരെ സംഘടിതമായൊരു ആക്രമണം തന്നെയായിരുന്നു നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. എന്നാല്‍ കുപ്രചരണങ്ങളുടെ മുനൊയിടിച്ച് ഈ സിനിമകളുടെ സംവിധായകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.

താന്‍ ഇതിലൊന്നും കൂടുതല്‍ ആകുലപ്പെടാറില്ലെന്നും സിനിമ മറുപടി നല്‍കുമെന്നുമാണ് നസ്ലെന്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്ലെന്റെ പ്രതികരണം. പുതിയ സിനിമയായ ലോകയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ന്‌സ്ലെന്റെ പ്രതികരണം.

സര്‍ക്കാസം ആണെന്നാണ് ഞാനും ആദ്യം കരുതിയത്. രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെ അല്ല എന്ന് മനസിലായതെന്നാണ് നസ്ലെന്‍ ചിരിച്ചു കൊണ്ട് പറയുന്നത്.

പലതും റൂമറുകളാണ്. ടിക്കി ടാക്കയില്‍ നിന്നും എന്നെ പുറത്താക്കിയെന്നാണ് പറഞ്ഞത്. ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ രണ്ട് ദിവസമുള്ളപ്പോഴാണ് ഞാനിത് കാണുന്നത്. ആസിഫിക്കയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ആള്‍ക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതി വിടുന്നതാകും. പറഞ്ഞിട്ട് കാര്യമില്ല എന്നും താരം പറയുന്നു.

ഞാന്‍ കമന്റുകള്‍ വായിക്കാറില്ല. ഇതിലൊന്നും ചെയ്യാനില്ല. ഓരോരുത്തരുടേയും അവരുടെ ഭാവനയില്‍ എഴുതി വിടുകയാണ്. അതില്‍ നമ്മള്‍ക്കൊന്നും പറയാനില്ല. നമ്മള്‍ നമ്മളുടെ ജോലിയില്‍ ശ്രദ്ധിക്കുക. ടിക്കി ടാക്കയുടെ റൂമർ ഞാന്‍ പടത്തില്‍ ജോയിന്‍ ചെയ്തുവെന്ന കാര്യം പോസ്റ്റ് ചെയ്തതോടെ തീര്‍ന്നു. അതുപോലെ തന്നെയാണ് എല്ലാം. പടം പേസട്ടും എന്നാണ് പറയാനുള്ളത് എന്നും നസ്ലെന്‍ പറയുന്നു.

Naslen reacts to cyber attack against him. says his films give reply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT