ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്നു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് വിജയികള്‍ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഷാരുഖ് ഖാൻ. ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്. സദസ്സിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരുഖ് ഖാന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം.
ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് ഇരിപ്പിടത്തിലേക്ക് എത്തിച്ചേർന്ന താരദമ്പതികളെ ഹൃദ്യമായാണ് ഷാരുഖ് സ്വീകരിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഉള്ളൊഴുക്കിനായി സംവിധായകാൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നെകലിനായി എംകെ രാംദാസ് പുരസ്കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി.
ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ നടൻ മോഹൻലാലിനെ കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു. താങ്കൾ ഒരു ഉഗ്രൻ നടനാണെന്നും ഇന്ന് കയ്യടി കൊടുക്കേണ്ടത് മോഹൻലാലിനാണെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‍കാരം ഷാരൂഖ് ഖാൻ ഏറ്റുവാങ്ങി. ‘ട്വൽത്ത് ഫെയിൽ’ ചിത്രത്തിലൂടെ വിക്രാന്ത് മാസി ഷാരൂഖിനൊപ്പം അവാര്‍ഡ് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം റാണി മുഖർജി ഏറ്റുവാങ്ങി. ‘മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
ഹിന്ദി ചിത്രം അനിമലിലൂടെ സൗണ്ട് ഡിസൈന് സച്ചിൻ സുധാകരനും ഹരിഹരൻ മുരളീധരനും അര്‍ഹരായി. അനിമൽ’ സിനിമയുടെ റീറെക്കോർഡിങ്ങിന് എം ആർ രാജകൃഷ്‌ണനും പ്രത്യേക പരാമർശം നേടി. ‘വശ്’ എന്ന ചിത്രത്തിലൂടെ ജാനകി ബോധിവാല ഉർവശിക്കൊപ്പം മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടിരുന്നു.
‘പാർക്കിങ്’ എന്ന് തമിഴ് സിനിമയിലൂടെ എം എസ് ഭാസ്‌കര്‍ സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം പങ്കിട്ടു.കേരളത്തിനെതിരെ വിദ്വേഷം ചൊരിഞ്ഞ ‘ദി കേരള സ്റ്റോറി’ഒരുക്കിയ സുദീപ്‌തോ സെന്നിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. ഈ സിനിമയിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം പ്രശാന്തനു മൊഹാപാത്രയ്ക്ക് ലഭിച്ചു.
പൂക്കാലത്തിലൂടെ വിജയരാഘനും ‘ഉള്ളൊഴുക്കിലൂടെ ഉർവശിയും മികച്ച സഹനടനും, നടിയ്ക്കുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates