ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഗുരുവായൂരിനെ വൃത്തിയാക്കാൻ നവ്യ നായരും, ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തു

ഇന്ന് ചേർന്ന കൊൺസിൽ യോ​ഗത്തിലാണ് നഗരസഭ കൗൺസിൽ ഏകകണ്ഠമായി നവ്യയുടെ പേര് പ്രഖ്യാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; ഗുരുവായൂർ നഗരസഭയുടെ ശുചിത്വ അംബാസിഡറായി നടി നവ്യ നായരെ തെരഞ്ഞെടുത്തു. "ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ" പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് ന​ഗരസഭയുടെ തീരുമാനം. ഇന്ന് ചേർന്ന യോ​ഗത്തിലാണ് നഗരസഭ കൗൺസിൽ ഏകകണ്ഠമായി നവ്യയുടെ പേര് പ്രഖ്യാപിച്ചത്. 

നഗരസഭയുടെ ശുചിത്വ പരിപാലന പ്രവർത്തനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രചരണത്തിനുമായാണ് നവ്യ നായരെ ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തത്. "ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ" പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും, പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.

ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ​ഗാനം പുറത്തുവന്നിരുന്നു. വികെ പ്രകാശം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയൻ, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT