Navya Nair വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'എന്നെ ഒരിക്കല്‍ കൂടെ കാണണം എന്ന ആഗ്രഹവും നിറവേറ്റി, അമ്മമ്മ പോയി'; പ്രിയ ആരാധികയുടെ വിയോഗത്തിന്റെ നോവില്‍ നവ്യ

ഈ അമ്മമ്മയെ നിങ്ങള്‍ മറക്കാന്‍ സാധ്യത ഇല്ല

സമകാലിക മലയാളം ഡെസ്ക്

താര ജീവിതത്തിന്റെ ഏറ്റവും വലിയ നീക്കിയിരുപ്പുകള്‍ എന്തായിരിക്കും? അത് അവാര്‍ഡുകളും സമ്പത്തുമൊന്നുമായിരിക്കില്ല. പ്രായഭേദമന്യേ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന കളങ്കമില്ലാത്ത സ്‌നേഹമായിരിക്കും. പ്രേക്ഷകര്‍ കൈ പിടിക്കാതെ ഒരു താരവും ഇവിടെ മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. താര ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തങ്ങളെ ജീവനു തുല്യമായി സ്‌നേഹിക്കുന്ന ആരാധകരാണ്.

നടി നവ്യ നായര്‍ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്ന ആദ്യത്തെ മുഖം രാധ എന്ന അമ്മൂമ്മയുടേതാകും. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് രാധ അമ്മൂമ്മയും നവ്യ നായരും കണ്ടുമുട്ടുന്നത്. നൃത്തത്തിനിടെ കൃഷ്ണ സ്തുതി കേട്ട് വിതുമ്പിപ്പോയ നവ്യയെ ആശ്വസിപ്പിക്കാനായി സദസില്‍ നിന്നും ഓടി വരികയായിരുന്നു അമ്മൂമ്മ.

സുരക്ഷ ഉദ്യോഗസ്ഥര്‍ അവരെ തടയാന്‍ ശ്രമിച്ചു. അത് കണ്ടതും നവ്യ അവരെ വിലക്കി. നടിയുടെ അരികിലെത്തിയ അമ്മൂമ്മ താരത്തിന്റെ കരം പിടിക്കുകയും തന്റെ മുഖത്തോട് ചേര്‍ത്ത് വച്ച് വിതുമ്പുകയും ചെയ്തു. നവ്യയുടെ കണ്ണുകളും നിറഞ്ഞൊഴുകി. മനോഹരമായ ആ കാഴ്ച അന്ന് സോഷ്യല്‍ മീഡിയയാകെ വൈറലായി മാറിയിരുന്നു.

നവ്യയുടേയും കാണികളുടേയുമെല്ലാം നെഞ്ചില്‍ ഇടം നേടിയ അമ്മൂമ്മ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. നവ്യ തന്നെയാണ് രാധ അമ്മൂമ്മയുടെ മരണ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. മരിക്കും മുമ്പ് തന്നെ ഒരിക്കല്‍ കൂടി കാണണം എന്ന അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായെന്നും നവ്യ പറയുന്നു. അമ്മൂമ്മയുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോയും ചിത്രവുമെല്ലാം പങ്കുവച്ചു കൊണ്ടാണ് നവ്യ ആരാധകരെ സങ്കട വാര്‍ത്ത അറിയിച്ചത്.

'ഈ അമ്മമ്മയെ നിങ്ങള്‍ മറക്കാന്‍ സാധ്യത ഇല്ല. അമ്മമ്മ ശ്രീകൃഷ്ണ പാദം പുല്‍കിയ വിവരം വ്യസനത്തോടെ അറിയിച്ചു കൊള്ളട്ടെ. എന്നെ ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹവും നിറവേറ്റാന്‍ ഭഗവാന്‍ അനുഗ്രഹിച്ചു. സര്‍വം കൃഷ്ണാര്‍പ്പണം...' എന്നാണ് നവ്യ നായര്‍ കുറിച്ചിരിക്കുന്നത്.

Navya Nair pens an emotional note about losing her fan. An elder woman who once went viral by consoling the actor on stage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT