ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ പ്രണയത്തിന്റെ പുഴ'; കുറിപ്പുമായി നവ്യ നായർ

'വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും'

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ടതാരമാണ് നവ്യ നായർ. ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രണയത്തെക്കുറിച്ച് മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. പ്രണയം പുഴപോലെയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. തിരിച്ചു ഒഴുകാൻ കഴിയില്ലെന്നും ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചായിരിക്കുമെന്നും താരം പറയുന്നു. 

പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ.- നവ്യാ നായര്‍ കുറിച്ചു. മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. 

പത്ത് വർഷത്തിന് ശേഷമാണ് ഒരുത്തിയിലൂടെ താരം തിരിച്ചെത്തിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നവ്യ എത്തിയത്. മികച്ച അഭിപ്രായവും താരം നേടിയിരുന്നു.  'ഒരുത്തീ' എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡും ലഭിച്ചു. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു