നയൻതാര, ഫഹദ് ഫാസിൽ / ഫയൽ ചിത്രം 
Entertainment

ഫഹദിന്റെ നായികയായി നയൻതാര; പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രവുമായി അൽഫോൺസ് പുത്രൻ 

ഇതാദ്യമായാണ് ഫഹദും നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിക്കന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  നയൻതാരയും ഫഹദ് ഫാസിലും നായിക – നായകന്മാരായി എത്തുന്നു. 'പാട്ട്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. അൽഫോൺസ് തന്നെയാണ് നായികയായി നയൻതാര എത്തുന്ന കാര്യം പുറത്തുവിട്ടത്. ഇതാദ്യമായാണ് ഫഹദും നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിക്കന്നത്.

ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ ഫഹദ് ഫാസിൽ പുറത്തുവിട്ടു.  പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന ഓഡിയോ കാസറ്റാണ് പോസ്റ്ററിലുള്ളത്. ലോക സിനിമാ ചരിത്രത്തിൽ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാള ചലച്ചിത്രം എന്ന ക്യാപ്ഷനോടെയാണ് അൽഫോൺസ് തന്റെ പുതിയ സിനിമ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും അൽഫോൺസ് തന്നെയാണ്. യുജിഎം എന്റർടെയിൻമെന്റസിന്റെ ബാനറിൽ സക്കറിയ തോമസ് & ആൽവിൻ ആന്റണി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

2013 ൽ നേരം എന്ന സിനിമയിലൂടെയാണ് അൽഫോൺസ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം 2015 ൽ സംവിധാനം ചെയ്ത പ്രേമത്തിലും നായകൻ നിവിൻ പോളിയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

SCROLL FOR NEXT