Nayanthara, Salman Khan 
Entertainment

ആദ്യം ഷാരൂഖ് ഖാന്റെ നായിക; ഇനി സല്‍മാനൊപ്പം...; ബോളിവുഡും കീഴടക്കാന്‍ നയന്‍താര

ചിത്രീകരണം ഉടനെ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

സല്‍മാന്‍ ഖാനും നയന്‍താരയും ഒരുമിക്കുന്നു. ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നയന്‍സിന്റെ പുതിയ ചിത്രം ആരാധകരില്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. വംശി പെയ്ഡിപള്ളിയാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ നിര്‍മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് നയന്‍താരയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ മാസം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച സല്‍മാന്‍ ഖാനാണ് താനും വംശിയും ഒരുമിക്കുന്നതായി അറിയിക്കുന്നത്. കരിയറില്‍ തുടര്‍ പരാജയങ്ങളിലൂടെ കടന്നു പോകുന്ന സല്‍മാന്‍ ഖാന്‍ ശക്തമായി തിരികെ വരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് തെന്നിന്ത്യന്‍ സംവിധായകനിലേക്ക് എത്തിയത്.

വംശിയും സല്‍മാന്‍ ഖാനും ഇതാദ്യമായാണ് കൈ കോര്‍ക്കുന്നത്. അതേസമയം വംശിയും ദില്‍ രാജുവും നേരത്തെ യേവഡു, വാരിസ് എന്ന് ചിത്രങ്ങള്‍ക്കായി കൈകോര്‍ത്തിരുന്നു. സല്‍മാന്‍ ഖാനും നയന്‍താരയും ഒരുമിക്കുന്നതോടെ ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലാം ചിത്രം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജവാനില്‍ ഷാരൂഖ് ഖാനൊപ്പം കയ്യടി നേടിയ നയന്‍താര സല്‍മാനൊപ്പം ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

അതേസമയം മാതൃഭൂമിയാണ് സല്‍മാന്‍ ഖാന്റെ റിലീസ് കാത്തു നില്‍ക്കുന്നത്. നേരത്തെ ബാറ്റില്‍ ഓഫ് ഗല്‍വാന്‍ എന്നായിരുന്നു ഈ ചിത്രത്തിന്റെ പേര്. അപൂര്‍വ്വ ലഖിയയാണ് സിനിമയുടെ സംവിധാനം. സല്‍മാന്‍ ഖാനും ചിത്രാംഗദ സിങും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Nayanthara and Salman Khan to be paired in Vamshi Paidipally's next.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് വേദിയില്‍'; ബിജെപിയുമായി കൂട്ടുകച്ചവടം, സിപിഎം തീവ്രലതുപക്ഷമായി മാറി'

'അർജുൻ ടെണ്ടുൽക്കർ അകത്തോ പുറത്തോ? ; അശ്വിന്റെ വാദം പൊളിയുമെന്ന പ്രതീക്ഷയിൽ ആരാധകർ

അഭിനയത്തില്‍ നിന്നും പുറത്താകുമെന്ന പേടി; സംവിധാനം ചെയ്യാന്‍ പ്ലാനിട്ട മമ്മൂട്ടി; അഡ്വാന്‍സും വാങ്ങി!

മുഖത്ത് സ്ക്രീൻ തൊടുന്ന ഭാഗത്ത് കുരു, കോടിക്കണക്കിന് അണുക്കളുടെ ഹബ്, സ്മാർട്ട് ഫോൺ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT