ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന്? റിസപ്ഷൻ മാലിദ്വീപിൽ

ജൂൺ 9ന് തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യൻ സിനിമാരം​ഗംത്തെ താരജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. ഇതേക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക.

കഴിഞ്ഞ ദിവസം വിഘ്നേഷും നയൻതാരയും അഹ്മദ്ന​ഗറിലെ ഷിർദിയിൽ എത്തിയിരുന്നു. പുണ്യ സ്ഥലം ദർശിച്ച് സായ് ബാബയുടെ അനു​ഗ്രഹം നേടാനാണ് ഇരുവരും എത്തിയത്. അടുത്തിടെ നിരവധി ദേവാലയങ്ങളാണ് ഇരുവരും സന്ദർശിച്ചത്. അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. 

ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് താരജോഡികൾ വിവാഹിതരാവുന്നത്. നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നു മുതൽ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'കാതുവാക്കുള്ള രണ്ട് കാതല്‍'എന്ന ചിത്രത്തിലാണ് നയൻതാരയെ അവസാനമായി കണ്ടത്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT