ഫോട്ടോ: ട്വിറ്റർ 
Entertainment

നയന്‍താര- വിഘ്‌നേഷ് ശിവൻ വിവാഹം സിനിമാ സ്റ്റൈലിൽ! സംവിധാനം ​ഗൗതം മേനോൻ; കാണാം നെറ്റ്ഫ്ലിക്സിൽ

ജൂണ്‍ ഒൻപതിനാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദീർഘ നാളായി പ്രണയത്തിലായിരുന്ന നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകാന്‍ പോവുകയാണ്. വിവാഹ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു വാർത്തയാണ് പുറത്തു വരുന്നത്. 

സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങാണ് അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകന്‍ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം. 

ജൂണ്‍ ഒൻപതിനാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് സംഘടിപ്പിക്കും. 

രജനികാന്ത്, സാമന്ത, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍, വിജയ് സേതുപതി തുടങ്ങിയവര്‍ അതിഥികളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT