വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ'; കാത്തിരുന്ന ആ വിവാഹം കാണാം, പ്രൊമോ പുറത്ത് 

നയൻതാരയും വി​ഗ്നേഷും സംസാരിക്കുന്ന ഭാ​ഗങ്ങളാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

യൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നയൻതാരയും വി​ഗ്നേഷും സംസാരിക്കുന്ന ഭാ​ഗങ്ങളാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

നെറ്റ്ഫ്‌ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വിഡിയോ പുറത്തിറക്കിയത്. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്ഫോം പിന്മാറി എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഒടുവിൽ നെറ്റ്ഫ്‌ലിക്‌സ് തന്നെ അത് നിഷേധിച്ചു രംഗത്തെത്തുകയായിരുന്നു. 

ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്.ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !