ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഇനി ബാലതാരമല്ല, ജെന്റിൽമാൻ 2 ൽ നായികയാവാൻ നയൻതാര ചക്രവർത്തി

കെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ജെന്റിൽമാൻ. ചിത്രത്തിന്റെ രണ്ടാ ഭാ​ഗം വരുന്നതായി നിർമാതാവ് കെടി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. വൻ ബജറ്റിൽ വമ്പൻ ടീമുമായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിലെ നായിക ആരാണെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാലതാരമായി എത്തി മലയാളത്തിന്റെ ഹൃദയം കവർന്ന നയൻതാര ചക്രവർത്തിയാണ് ചിത്രത്തിൽ നായികയാവുന്നത്. 

കെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. തന്നെ നായികയായി അവതരിപ്പിക്കുന്നതിൽ കെടി കുഞ്ഞിമോനോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ബാലതാരമായി മാത്രം മലയാളികൾക്കു മുൻപിലെത്തിയിട്ടുള്ള നയൻതാരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റിൽമാൻ 2. 

കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നയന്‍താര ചക്രവര്‍ത്തി. ശേഷം ചെസ്സ്, നോട്ടുബുക്ക്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ആകാശം, സൂര്യന്‍, കങ്കാരു, നോവല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രജനികാന്തിന്റെ കുസേലനായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ ആദ്യ തമിഴ് ചിത്രം. തെലുങ്ക് ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.

മഹധീര, ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയസിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്മാനായിരുന്നു സംഗീതം നല്‍കിയിരുന്നത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍