Nayanthara വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്തുകൊണ്ട് സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല ?'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നയൻതാര

ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് നയൻതാര. വളരെ അപൂർവമായി മാത്രമേ നയൻതാര സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതിന്റെ പേരിൽ പലപ്പോഴും നയൻതാര വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് ഏറെ നാളുകൾക്ക് ശേഷം നയൻതാരയെ ആരാധകർ കണ്ടത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്സിക്കിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്ത താൻ എന്തുകൊണ്ടാണ് 'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിനെത്തിയതെന്നും വ്യക്തമാക്കി.

‘ടോക്സിക്’ തനിക്ക് പ്രത്യേകതയുള്ള ചിത്രമാണെന്നും നയൻതാര പറഞ്ഞു. അതിന് പ്രധാന കാരണങ്ങളിലൊന്ന് യഷാണെന്നും താരം കൂട്ടിച്ചേർത്തു. "ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം, എനിക്കതിൽ അത്ര കഴിവില്ല. അതുകൊണ്ടാണ് ഞാൻ അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത്.

പക്ഷേ ഇതെനിക്ക് വളരെയധികം സ്പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് തോന്നുന്നു ഒന്ന് യഷ് ആണെന്ന്. അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിക്ക് പങ്കെടുക്കാൻ. പിന്നെയും ഇത് സ്പെഷ്യലാകാൻ വേറെ കാരണങ്ങളുണ്ട്. ഈ സിനിമയുടെ ഭാ​ഗമായ ആളുകളുടെ ഒരു വിഷൻ".- നയൻതാര പറഞ്ഞു.

യഷ് നായകനായെത്തുന്ന ടോക്സിക്കിൽ നയൻതാരയെ കൂടാതെ കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും നായികമാരായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Nayanthara explains why she didn't attend movie promotions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31

ക്രിക്കറ്റിലെ 'ഗോട്ട്' സച്ചിനല്ലെന്ന് ബ്രെറ്റ് ലീ; തെരഞ്ഞെടുത്തത് മറ്റൊരു ഇതിഹാസത്തെ

'എന്റെ ദൈവമേ, ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല'; യഷിനെ വാനോളം പുകഴ്ത്തി നയൻതാര