നയൻതാര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ നിന്ന് 
Entertainment

നാൻ വന്തിട്ടേന്ന് സൊല്ല്, മക്കൾക്കൊപ്പം നയൻതാരയുടെ മാസ് എൻട്രി: താരറാണി ഇൻസ്റ്റ​ഗ്രാമിൽ 

അഞ്ച് പേരെയാണ് താരസുന്ദരി ഫോളോ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിനൊപ്പം ഇൻസ്റ്റ​ഗ്രാമിലേക്കും അരങ്ങേറ്റം കുറിച്ച് താരസുന്ദരി നയൻതാര. മക്കൾക്കൊപ്പമുള്ള വിഡിയോയ്ക്കൊപ്പമാണ് താരം ഇൻസ്റ്റ​ഗ്രാമിലേക്ക് വരവറിയിച്ചത്. വീടിനുള്ളിൽ നിന്നുള്ളതാണ് വിഡിയോ. രണ്ടു മക്കളേയും കയ്യിലെടുത്ത് മുറിയില‍്‍ നിന്ന് ഇറങ്ങിവരുന്ന നയൻതാരയെ ആണ് വിഡിയോയിൽ കാണുന്നത്. 

വെള്ള വസ്ത്രം ധരിച്ച് കൂളിങ് ​ഗ്ലാസും ധരിച്ച് കൂൾ ലുക്കിലാണ് മൂന്നു പേരും. 'നാൻ വന്തിട്ടെൻ എന്ന് സൊല്ല്' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നതും. മൈ ഉയിർ, വെൽകം ടു ഇൻസ്റ്റ​ഗ്രാം - എന്നാണ് ഭർത്താവ് വിഘ്നേഷ് കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ സ്വാ​ഗതം ചെയ്തിരിക്കുന്നത്. മൂന്നു മണിക്കൂറിൽ നാല് ലക്ഷത്തോളം ലൈക്കാണ് നയൻതാരയുടെ വിഡിയോയ്ക്ക് ലഭിച്ചത്. 

ഷാരുഖ് ഖാനൊപ്പം ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെയാണ് നയൻ താരം ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഇതിനോടകം നാല് ലക്ഷത്തിൽ അധികം പേർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അഞ്ച് പേരെയാണ് താരസുന്ദരി ഫോളോ ചെയ്യുന്നത്. വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെ. മക്കൾക്കൊപ്പമുള്ള വിഡിയോയ്ക്ക് പിന്നാലെ ജവാൻ ട്രെയിലറും നയൻതാര പോസ്റ്റ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത