വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

നയൻതാര ചിത്രം 'നെട്രികണ്ണ്' ഒടിടിയിൽ?  

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


യൻതാര ചിത്രം 'നെട്രികണ്ണ്' ഒടിടിയിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാർ വിഐപിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ത്രില്ലർ ചിത്രമായ നെട്രികണ്ണ് കൊറിയൻ ത്രില്ലർ ബ്ലൈൻഡിന്റെ റീമേക്ക് ആണെന്നാണ് വിവരം. അന്ധയായ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് ഇത്. 

വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മിലിന്ദ് റാവുവാണ്. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് ഈ ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

പാലക്കാട് 30 ലക്ഷവുമായി യുവാവ് പിടിയില്‍; പണം ബിജെപി നേതാവിന്റെതെന്ന് മൊഴി

യുപിഐ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സൗജന്യമായി തുടരും: പിസിഐ

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബിഹാറില്‍ അധ്യാപകന്‍, ഇടുക്കിയില്‍ കഞ്ചാവ് 'കച്ചവടം'; ലഹരി വില്‍പ്പനക്കാരനും വാങ്ങിയവരും ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍