Toxic എക്സ്
Entertainment

'ഇതെന്താ എഐ ആണോ? ഒറിജിനാലിറ്റി തീരെയില്ല'; ടോക്സിക്കിലെ നയൻതാരയുടെ പോസ്റ്ററിന് വിമർശനം

ഗംഗ എന്നാണ് സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്.

സമകാലിക മലയാളം ഡെസ്ക്

യഷിന്റേതായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. വന്‍ പ്രതീക്ഷയില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കിയാര അദ്വാനിയും നയൻതാരയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കിയാരയുടെ പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ സിനിമയിലെ നയൻതാരയുടെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഗംഗ എന്നാണ് സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. കയ്യിൽ ഗണ്ണുമായി കറുത്ത വസ്ത്രം ധരിച്ച് പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ്റ്ററിലുള്ളത്. എന്നാൽ പോസ്റ്ററിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. 'ഇതൊക്കെ എന്താ എഐയിൽ ചെയ്തതാണോ ? തീരെ ഒറിജിനാലിറ്റി ഇല്ല. നിങ്ങളിൽ നിന്ന് ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു'. -എന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്‍മാതാക്കള്‍ സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഒപ്പം യഷിന്റെ പുത്തന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം നടി ഹുമ ഖുറേഷിയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുന്നത്.

കറുത്ത വസ്ത്രം ധരിച്ച നടിയെ ഒരു ഹൊറര്‍ ഫീലിലാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഒരു കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെടുകയാണ്.

പോസ്റ്ററില്‍ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ചര്‍ച്ചയാകുന്നത്. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്.

Cinema News: Nayanthara's First Look from Yash's Toxic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

രണ്ടുതവണകളായി 720 രൂപ കുറഞ്ഞു; സ്വര്‍ണവില 99,000ന് തൊട്ടുമുകളില്‍

മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ അവസരം; ഗ്രാജുവേറ്റ്, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ വിഭാഗത്തിൽ ഒഴിവ്, അരലക്ഷം വരെ ശമ്പളം

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നമാണോ? ഈ കിടിലൻ ഡ്രിങ്ക് ട്രൈ ചെയ്യൂ

വളച്ചാക്കില്‍ 150 കിലോ അമോണിയം നൈട്രേറ്റ്; വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

SCROLL FOR NEXT