Nazriya ഇൻസ്റ്റ​ഗ്രാം
Entertainment

'ഇപ്പോൾ ഞാനും ഇവിടെയാണ്'; 'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി നസ്രിയ പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. എംഎപിജെ എന്ന ഇൻസ്റ്റ​ഗ്രം അക്കൗണ്ടിൽ വന്ന ഒരു ഉദ്ധരണിയാണ് നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്. "ചുവപ്പു കണ്ടാൽ പിന്നാലെ പായുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയാണ്..’’ എന്നർഥം വരുന്ന ഉദ്ധരണിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

താൻ നേരിട്ട മുന്നറിയിപ്പുകൾ (ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ നേരിടുന്നതെന്ന പരോക്ഷാർഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത്. ബന്ധങ്ങളിലെ തകർച്ചയെയോ മോശം പ്രവണതകളെയോ സൂചിപ്പിക്കാനായി ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോ​ഗിക്കുന്ന പ്രയോ​ഗമാണ് റെഡ് ഫ്ലാ​ഗ്.

നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തിയിരിക്കുകയാണ്. സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. സുഹൃദത്തെക്കുറിച്ചാകാം നടി പറയുന്നത് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന 'എൽ ക്ലാസികോ' എന്ന ചിത്രത്തെ ഓർമിപ്പിച്ച്, സിനിമയുടെ പ്രൊമോഷനാവാമെന്നും ചിലർ കുറിക്കുന്നുണ്ട്.

മുൻപും നസ്രിയയുടെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 'നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് നസ്രിയ കുറിച്ചത്.

നസ്രിയയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച 'സൂക്ഷ്മദർശിനി' ആണ് നടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയും നസ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.

Nazriya latest instagram story goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: 40 കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന