ഒരു പതിറ്റാണ്ടിനു ശേഷം നയന്‍താരയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നസ്രിയ 
Entertainment

പത്ത് വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍: ചുംബനം സമ്മാനിച്ച് നസ്രിയയും നയന്‍താരയും; ചിത്രങ്ങള്‍ വൈറല്‍

ഒരു പതിറ്റാണ്ടിനു ശേഷം നയന്‍താരയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നസ്രിയ

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളുടെ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം നയന്‍താരയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നസ്രിയ. താരറാണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നസ്രിയയുടെ കുറിപ്പ്.

'അവസാനം, എല്ലാ സ്‌നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങള്‍ക്ക് ഇത്രയും സമയം എടുത്തത്.'- എന്ന അടിക്കുറിപ്പിലാണ് നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു പതിറ്റാണ്ടിനു ശേഷം എന്ന ഹാഷ്ടാഗും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. താരസുന്ദരിമാര്‍ക്കൊപ്പം ഇവരുടെ ഭര്‍ത്താക്കന്മാരായ ഫഹദ് ഫാസില്‍, വിഘ്‌നേഷ് ശിവന്‍ എന്നിവരും ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നയന്‍താരയും കൂടിക്കാഴ്ചയെക്കുറിച്ച് കുറിച്ചിട്ടുണ്ട്. ഒരിക്കലും മറക്കാത്ത രാത്രി എന്നാണ് താരം കുറിച്ചത്. 2013ല്‍ റിലീസ് ചെയ്ത രാജ റാണിയിലാണ് നയന്‍താരയും നസ്രിയയും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരേയും ഒന്നിച്ചു കണ്ടപ്പോള്‍ കീര്‍ത്തനയേയും റെജീനയേയും ഓര്‍മ വരുന്നു എന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇരുവരേയും ഒന്നിച്ച് ഇനി എന്നാണ് കാണാനാവുക എന്ന് ചോദിക്കുന്നവരുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT