Nazriya, Neha Bora, Vineeth Sreenivasan 
Entertainment

'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; പിന്തുണയുമായി നസ്രിയയും

പ്രതിഷേധത്തിന് പിന്തുണയുമായിരുന്നു നിരവധി താരങ്ങളെത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയേറുകയാണ്. സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് സമരത്തിന് പിന്തുണ അറിയിച്ചെത്തുന്നത്. മലയാള സിനിമയില്‍ നിന്നും സമരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങളെത്തുന്നുണ്ട്.

പ്രതിഷേധത്തിന്റെ ഐക്കണുകളില്‍ ഒരാളായ നേഹ ബോറയെക്കുറിച്ചുള്ള കുറിപ്പ് പങ്കിട്ടു കൊണ്ടാണ് നടന്‍ വിനീത് ശ്രീനിവാസന്‍ പിന്തുണ അറിയിച്ചത്. നേഹ ബോറയുടെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് നടി നസ്രിയയും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

''തന്റെ അവകാശങ്ങള്‍ അറിയുന്നവളായാണ് എന്റെ മകളെ എനിക്ക് വളര്‍ത്തേണ്ടത്. ഈ ലോകത്ത് വെറുതെ ജീവിച്ച് പോകേണ്ടത് എങ്ങനെയെന്നാകരുത് വളരുമ്പോള്‍ അവള്‍ പഠിക്കേണ്ടത്. തന്റെ പങ്കാളിയെ പരിചരിക്കുകയെന്നത് മാത്രമാണ് തന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്ന് അവള്‍ ചിന്തിക്കാന്‍ പാടില്ല'' എന്ന കുറിപ്പാണ് വിനീത് ശ്രീനിവാസന്‍ പങ്കുവച്ചത്.

''തന്റെ വില അറിയുന്ന സ്ത്രീയാകണം അവള്‍. രക്ഷപ്പെടുത്തല്‍ ആവശ്യമില്ലാത്ത, നിശബ്ദയാക്കാന്‍ സാധിക്കാത്ത, താനായിരിക്കാന്‍ ആരെങ്കിലും അനുവാദം നല്‍കേണ്ടവളാകരുത്. ലോകം മുഴുവന്‍ തനിക്കെതിരെ നില്‍ക്കുമ്പോഴും സ്വന്തം നിലപാടിലുറച്ചു നില്‍ക്കുന്ന സ്ത്രീയാകണം. എന്റെ മകള്‍ ആരാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നറിയാമോ? ഇവള്‍'' എന്നും വിനീത് പങ്കുവച്ച നേഹ ബോറയെക്കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു.

സിജെപിയുടേയും ഇടത് സംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായിരുന്നു നിരവധി താരങ്ങളെത്തുന്നുണ്ട്. പ്രതിഷേധത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് പങ്കുവച്ച വിഡിയോ വൈറലായിരുന്നു. ദര്‍ശന രാജേന്ദ്രന്‍, അമര്‍ നീരദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു തുടങ്ങിയവര്‍ പിന്തുണയുമായി കൊച്ചിയിലെ പ്രതിഷേധ വേദിയിലെത്തിയിരുന്നു.

Nazriya, Vineeth Sreenivasan and many more supports protests in Jantar Mantar. Wants their daughters to be like Neha Bora.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്

ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

ചെലവ് ചുരുക്കി സാമ്പത്തികഭദ്രത ഉറപ്പാക്കാം; ഇതാ ഏഴ് വഴികള്‍

നെന്മാറയിൽ ജനവാസ മേഖലയിൽ പുലിയും രണ്ട് കുട്ടികളും; കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമം|VIDEO