ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കണം'; ജവാന്‍ പാക്കപ്പിനു ശേഷം ഷാരുഖ് ഖാന്‍

30 ദിവസം ആഘോഷമാക്കിയെന്നാണ് താരം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ കാത്തിരിക്കുന്ന ഷാരുഖ് ഖാന്‍ ചിത്രമാണ് ജവാന്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഷാരുഖ് ഖാന്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 30 ദിവസം ആഘോഷമാക്കിയെന്നാണ് താരം കുറിച്ചത്. രസകരമായ ഷാരുഖിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവങ്ങളാണ് താരം പങ്കുവച്ചത്. 

എന്തൊരു ആഘോഷം നിറഞ്ഞ 30 ദിവസമായിരുന്നു. തലൈവര്‍ എത്തി ഞങ്ങളുടെ സ്റ്റിനെ അനുഗ്രഹിച്ചു. നയന്‍താരയ്‌ക്കൊപ്പം സിനിമ കണ്ടു, അനിരുദ്ധിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തു. വിജയ് സേതുപതിയായി ചര്‍ച്ചകള്‍ നടത്തി. ദളപതി വിജയ് രുചികരമായ ഭക്ഷണം വിളമ്പി. ലിയുടേയും പ്രിയയുടേയും ആതിഥ്യസല്‍ക്കാരത്തിന് നന്ദി. ഇനി ചിക്കന്‍ 65ന്റെ റെസിപ്പി പഠിക്കണം.- ഷാരുഖ് ഖാന്‍ കുറിച്ചു. 

ജവാന്‍ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം വൈറലായത്. കഴിഞ്ഞ ദിവസം നടന്‍ വിജയ്‌ക്കൊപ്പമുള്ള ഷാരുഖ് ഖാന്റേയും ആറ്റ്‌ലിയുടേയും ചിത്രം പുറത്തുവന്നിരുന്നു. നയന്‍താരയുടെ വിവാഹത്തിനും ഷാരുഖ് പങ്കെടുത്തു. നയന്‍താരയാണ് ചിത്രത്തിലെ നായിക. പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, യോഗി ബാബു തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. 2023 ജൂണ്‍ 2നാണ് ചിത്രത്തിന്റെ റിലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT