ഡ്യൂപ്പില്ല, കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; സിം​ഗിൾ ടേക്കിൽ ഷോട്ട് ഓകെ, കയ്യടി; വൈറലായി റോഷാക് വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th October 2022 12:57 PM  |  

Last Updated: 08th October 2022 12:57 PM  |   A+A-   |  

mamoottu_car

 

മ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. റിലീസിനു മുൻപു തന്നെ ചിത്രത്തിന്റെ താരത്തിന്റെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 

മമ്മൂട്ടിയുടെ കഥാപാത്രം കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗത്തിന്‍റെ ചിത്രീകരിക്കുന്നതാണ് വിഡിയോയിൽ. ഡ്യൂപ്പ് ഒന്നുമില്ലാതെ മമ്മൂട്ടി തന്നെയാണ് കാർ ഡ്രിഫ്റ്റ് ചെയ്തിരിക്കുന്നത്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിക്ക് കൈയടി നല്‍കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ചിത്രത്തിൽ കാറിന് ഏറെ പ്രാധാന്യമുണ്ട്. ട്രെയിലറിലും പോസ്റ്ററിലും മമ്മൂട്ടിക്കൊപ്പം തന്നെ കാറും സ്ഥാനം പിടിച്ചിരുന്നു. ഫോര്‍ഡിന്‍റെ മസ്ടാങ് എന്ന മോഡല്‍ കാറാണ് ചിത്രത്തിലുള്ളത്. ഡ്രൈവിങ്ങിൽ വലിയ താല്‍പര്യമുള്ള നടനാണ് മമ്മൂട്ടി. താരത്തിന്റെ ​ഗാരേജിൽ ലക്ഷ്വറി കാറുകളുടെ നീണ്ട നിരതന്നെയുണ്ട്.

കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന റോഷാക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രൺബീറിനും കുടുംബത്തിനുമൊപ്പം ബേബി ഷവർ ആഘോഷിച്ച് ആലിയ ഭട്ട്; ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ