ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മകന്റെ വിവാഹമോചന വാർത്തയ്ക്ക് മറുപടി പറയേണ്ടിവരും? വാർത്താസമ്മേളനം റദ്ദാക്കി നാ​ഗാർജുന

നാ​ഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് നാ​ഗാർജുന വാർത്താ സമ്മേളനം ഒഴിവാക്കിയത് എന്നാണ് അഭ്യൂഹം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പർ താര ജോഡികളായിരുന്നു നാ​ഗചൈതന്യയും സാമന്തയും. എന്നാൽ അടുത്തിടെയായി ഇരുവരേയും കുറിച്ച് പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. നാ​ഗചൈതന്യയും സാമന്തയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായാണ് അഭ്യൂഹങ്ങൾ. സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് സാമന്ത അക്കിനേനി ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഇരുവരുടേയും അക്കൗണ്ടുകളിൽ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങൾ ഒഴിവാക്കായിരുന്നില്ല. അതോടെ വേർപിരിയൽ വാർത്ത തെറ്റാണെന്ന ആശ്വാസത്തിലായിരുന്നു ആരാധകർ. ഇപ്പോൾ ആശങ്കയേറ്റിക്കൊണ്ട് പുതിയ വാർത്ത എത്തുകയാണ്. 

നാ​ഗചൈതന്യയുടെ അച്ഛനും നടനുമായ നാ​ഗാർജു വാർത്താസമ്മേളനം ഒഴിവാക്കിയതാണ് ചർച്ചയാവുന്നത്. ബി​ഗ്ബോസ് ചെലുങ്കിന്റെ അഞ്ചാം സീസണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ടാണ് വാർത്താ സമ്മേളനം നടത്താനിരുന്നത്. എന്നാൽ ഇത് റദ്ദാക്കുകയായിരുന്നു. നാ​ഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് നാ​ഗാർജുന വാർത്താ സമ്മേളനം ഒഴിവാക്കിയത് എന്നാണ് അഭ്യൂഹം. 

കോവിഡ് കാരണമാണ് വാർത്താ സമ്മേളനം ഒഴിവാക്കിയത് എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ബി​ഗ് ബോസ്പുതിയ സീസണിന്റെ മറ്റ് പ്രചാരണ ചടങ്ങുകളിലൊന്നും മാറ്റമില്ല. അടുത്തിടെ നാ​ഗാർജുനയുടെ പിറന്നാൾ ആഘോഷത്തിലും സാമന്ത പങ്കെടുത്തിരുന്നില്ല. നാഗാര്‍ജുനയുടെ ആദ്യത്തെ ഭാര്യയിലുള്ള മകനാണ് നാഗ ചൈതന്യ. നാഗ ചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT