നീലം കോത്താരി ഇൻസ്റ്റ​ഗ്രാം
Entertainment

'അമ്മ വിവാഹമോചിതയാണല്ലേ? എന്താണ് എന്നോട് പറയാതിരുന്നത്'; മകളുടെ ചോദ്യത്തില്‍ ഞാന്‍ ഇല്ലാതായി: നീലം കോത്താരി

'ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് അമ്മയുടെ പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ആദ്യം വന്ന വാര്‍ത്ത വിവാഹമോചനത്തിന്റേതായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ വിവാഹമോചനത്തേക്കുറിച്ച് മകള്‍ അറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയെന്ന് നടി നീലം കോത്താരി. മകള്‍ തന്നോട് വിവാഹമോചനത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇല്ലാതായെന്നും താരം പറഞ്ഞു. ഫാബുലസ് ലൈവ്‌സ് വേഴ്‌സസ് ബോളിവുഡ് വൈഫ്‌സിലാണ് താരം തന്റെ ആദ്യ വിവാഹത്തേക്കുറിച്ച് പറഞ്ഞത്.

'ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. അഹാനയും സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. സാധാരണ ചാട്ടവും ബഹളവുമൊക്കെയായി വന്‍ ആഘോഷമായിരിക്കും. എന്നാല്‍ അന്ന് അതില്‍ നിന്ന് വിപരീതമായി തികഞ്ഞ നിശബ്ദതയായിരുന്നു. അഹാന എന്റെ അടുത്തു വന്ന് ചോദിച്ചു, മമ്മ വിവാഹമോചിതയാണെന്ന് എന്നോട് ഒരിക്കലും പറഞ്ഞില്ലല്ലോ എന്ന്. ഞാന്‍ അത് കേട്ട് ഇല്ലാതായി. ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലായി. എങ്ങനെയാണ് അറിഞ്ഞതെന്ന് ഞാന്‍ അവളോട് ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു. അമ്മ ഒരു സെലിബ്രിറ്റഇയാണ്. അതിനാലും ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് അമ്മയുടെ പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അപ്പോള്‍ ആദ്യം വന്ന വാര്‍ത്ത വിവാഹമോചനത്തിന്റേതായിരുന്നു. - താരം പറഞ്ഞു.

1980കളിലും 90കളിലും ബോളിവുഡിലെ മിന്നും താരമായിരുന്നു നീലം കോത്താരി. 2000ലാണ് താരം ലണ്ടനിലെ വ്യവസായിയാ ഋഷി സേതിയെ വിവാഹം ചെയ്യുന്നത്. വൈകാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ച കാരണവും നീലം വെളിപ്പെടുത്തി. എന്നോട് ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ പറഞ്ഞു. മാംസ്യ ഭക്ഷണവും മദ്യവും ഉപേക്ഷിക്കാന്‍ പറഞ്ഞു. അതെല്ലാം ഞാന്‍ അംഗീകരിച്ചു. കൂടാതെ എന്റെ പേര് മാറ്റാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അതും മാറ്റി. നിരവധി പേര്‍ അത് ചെയ്യാറുണ്ട്. എന്നാല്‍ എന്റെ വ്യക്തിത്വം മാറ്റുക എന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. നടി നീലം ആല്ലേ എന്ന് ആരെങ്കിലും വന്ന് ചോദിക്കുമ്പോള്‍ അല്ല എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. - താരം കൂട്ടിച്ചേര്‍ത്തു.

വിവാഹമോചനത്തിനു ശേഷം നീലം സമീര്‍ സോനിയുമായി പ്രണയത്തിലായി. 2011ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2013ല്‍ അഹാനയെ ദത്തെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT