ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇതിലെന്താണ് ഇത്ര ഒളിച്ചുവയ്ക്കാനുള്ളത്; കാമറയ്ക്കു മുന്‍പില്‍ ബോട്ടോക്‌സ് ചെയ്തതിനെക്കുറിച്ച് നീലം കോതാരി

നെറ്റ്ഫഌക്‌സ് സീരീസായ ദി ഫാബുലസ് ലൈഫ്‌സ് ഓഫ് ബോളിവുഡ് വൈഫ്‌സ് എന്ന സീരീസിലെ ഒരു എപ്പിസോഡിലാണ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് കാണിച്ചത്

സമകാലിക മലയാളം ഡെസ്ക്

രീര സൗന്ദര്യത്തിനായി എത്ര റിസ്‌കെടുക്കാന്‍ തയാറാണ് ഭൂരിഭാഗം ബോളിവുഡ് സെലിബ്രിറ്റികളും. എന്നാല്‍ ഇവര്‍ വളരെ രഹസ്യമായി മാത്രം ഉപയോഗിക്കുന്ന ഒരു വാക്കാണ് ബോട്ടോക്‌സ്. ഇതിന്റെ പേരില്‍ സിനിമ മേഖലയില്‍ നിന്നും ആരാധകരില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ടവരും നിരവധിയാണ്. എന്നാല്‍ നടി നീലം കോതാരി കാമറയ്ക്കു മുന്‍പിലാണ് ബോട്ടോക്‌സ് ചെയ്തത്. നെറ്റ്ഫഌക്‌സ് സീരീസായ ദി ഫാബുലസ് ലൈഫ്‌സ് ഓഫ് ബോളിവുഡ് വൈഫ്‌സ് എന്ന സീരീസിലെ ഒരു എപ്പിസോഡിലാണ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് കാണിച്ചത്. ഇതില്‍ ഇത്ര ഒളിക്കാന്‍ എന്തിരിക്കുന്നു എന്നാണ് നീലം ചോദിക്കുന്നത്. 

നീലം കോതാരിയുടെ വാക്കുകള്‍ 

ബോട്ടോക്‌സ് ചെയ്യുന്നതിനേയും അതിന്റെ പ്രൊസീജ്യറിനേയും ആളുകള്‍ വലിയ കാര്യമായി കാണുകയാണ്. നിങ്ങള്‍ ഒരിക്കല്‍ പ്രായമാകും. ആ സമയത്ത് സ്വയം നല്ലതെന്ന് തോന്നാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമായി പലകാര്യങ്ങളും  ചെയ്യും. അത് ചെയ്താല്‍ എന്താണ് പ്രശ്‌നം? ആളുകള്‍ സ്വന്തമായി വളരെ സീരിയസായി കാണുന്നതാണ്, അതില്‍ ഇത്ര വലുതായി എന്താണുള്ളത്? കാമറയ്ക്കുമുന്‍പില്‍ ഇത് ചെയ്യാനുള്ള എന്റെ ചിന്ത ഇതായിരുന്നു. ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല. ഞാന്‍ എന്റെ ക്രൂവിനോട് പറഞ്ഞു, ഞാന്‍ കാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നത്. ആദ്യമായാണ് ഞാനിത് ചെയ്യുന്നത്. നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? ആ അവസരം അവള്‍ മുതലാക്കി. അതിലെന്താണ് ഒളിക്കാനായി ഉള്ളത്. ചിലസമയത്ത് സ്ത്രീകളെ കാണുമ്പോള്‍ ഈ പ്രായത്തിലും ഇവരെന്ത് സുന്ദരിയാണ്, ഇവരെന്താണ് ഇതിനായി ചെയ്യുന്നത് എന്ന് അറിയണമെന്നും അവര്‍ എവിടെയാണ് പോകുന്നത് എന്ന് അറിയണം എന്നൊക്കെ തോന്നും. മറ്റ് സ്ത്രീകള്‍ക്ക് സഹായമാകുമെങ്കില്‍ എന്താണ്? - പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നീലം പറഞ്ഞു. 

നാല് താര ഭാര്യമാരുടെ ജീവിതം

ബോളിവുഡിലെ നാല് താരങ്ങളുടെ ഭാര്യമാരുടെ ജീവിതം പറയുന്നതാണ് ഈ സീരീസ്. സൊഹൈല്‍ ഖാന്റെ ഭാര്യ സീമ ഖാന്‍, സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂര്‍, ചങ്കി പാണ്ഡെയുടെ ഭാര്യ ഭാവന പാണ്ഡെ, സമീര്‍ സോനിയുടെ ഭാര്യ നീലം കോതാരി എന്നിവരാണ് സീരീസിലുള്ളത്. രണ്ടാമത്തെ സീസണ്‍ ഈ വര്‍ഷം പുറത്തിറങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT