തനിക്ക് എഡിഎച്ച്ഡിയും ബോര്‍ഡര്‍ ലൈന്‍ ഒസിഡിയുമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ നീരജ് മാധവ്. അതിനാല്‍ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മിസ് ഫിറ്റായി തോന്നാറുണ്ടെന്നും എന്നാല്‍ ഭാര്യ ദീപ്തി തന്നെ മനസിലാക്കുന്നുണ്ടെന്നും നീരജ് പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ്.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നീരജ് മാധവ് ഇന്ന് ബോളിവുഡിലും സാന്നിധ്യം അറിയിച്ച നടനാണ്. നടന് എന്നതിലുപരിയായി റാപ്പ് ഗായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും നീരജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നീരജ് മാധവ് എന്ന വ്യക്തി എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദീപ്തിയും നീരജയും.
ട്രൂ ആര്‍ട്ടിസ്റ്റാണ്. വളരെ കോംപ്ലിക്കേറ്റഡ് ആയ മനുഷ്യനാണ്. ഒരുപാട് കഴിവും ഇമോഷന്‍സുമൊക്കെയുണ്ട് എന്നാണ് ദീപതി ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത്. പിന്നാലെയാണ് തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന കാര്യം നീരജ് വെളിപ്പെടുത്തുന്നത്.
''ഓണ്‍ലൈന്‍ ടെസ്റ്റില്‍ എനിക്ക് എഡിഎച്ച്ഡി ഡയഗ്നോസ് ചെയ്തിരുന്നു. അതൊന്ന് ഫിസിക്കലി കൂടെ ഡയഗ്നോസ് ചെയ്യണമെന്നുണ്ട്. ബോര്‍ഡര്‍ലൈന്‍ ഒസിഡി ഉണ്ടെന്ന് എനിക്ക് മനസിലായിരുന്നു. വൃത്തിയാക്കള്‍ ഒസിഡി അല്ല. കാര്യങ്ങള്‍ ഓവര്‍ ഡു ചെയ്യലും പെര്‍ഫെക്ഷനും ഓവര്‍ തിങ്കിങ്ങുമെല്ലാം. ഇതെല്ലാം ഒരു ആര്‍ട്ടിസ്റ്റിന്റെ കൂടെ വരുന്നതാണ്.'' നീരജ് പറയുന്നു.
''അങ്ങനെയുള്ള ഒരാള്‍ സമൂഹത്തില്‍ ഫങ്ഷന്‍ ചെയ്യുമ്പോള്‍ കുറച്ച് മിസ് ഫിറ്റ് ആകുന്ന പ്രശ്‌നമുണ്ട്. ആള്‍ക്കാര്‍ക്ക് ഇതൊക്കെ അറിയണമെന്നില്ലല്ലോ. ജീവിതം എളുപ്പമല്ല. പക്ഷെ എനിക്ക് ഈ വെല്ലുവിളികള്‍ ഇഷ്ടമാണ്. വെല്ലുവിളികളെ മറി കടക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതൊരു ഹരമാണ്'' എന്നും നീരജ് പറയുന്നു.
പ്ലൂട്ടോ ആണ് നീരജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അല്‍ത്താഫ് സലീമും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ദ ഫാമിലി മാന്‍, ഫീല്‍സ് ലൈക്ക് ഇഷ്ഖ്, ഷോ ടൈം, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates