വിജയ്‌യും ലോകേഷ് കനകരാജും/ ചിത്രം; ട്വിറ്റർ 
Entertainment

പ്രഖ്യാപനത്തിനു പിന്നാലെ ദളപതി 67ന്റെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സ്, സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിക്ക് 

പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റും ഡിജിറ്റല്‍ റൈറ്റും വിറ്റു പോയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്


ളപതി വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തിലുണ്ട്. പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റും ഡിജിറ്റല്‍ റൈറ്റും വിറ്റു പോയിരിക്കുകയാണ്. 

സണ്‍ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ഒടിടി ഭീമനായ നെറ്റ്ഫ്ലിക്‌സ് ഡിജിറ്റല്‍ റൈറ്റ്‌സും സ്വന്തമാക്കിയെന്നും നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ  പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 5നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കുന്നത്. 

മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. തൃഷ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയും തൃഷയും 14 വര്‍ഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്. സഞ്ജയ് ദത്ത്, മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, മിസ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി