ഒടിടി റിലീസുകൾ ഇൻസ്റ്റ​ഗ്രാം
Entertainment

ഒടിടിയിൽ ഈ ആഴ്ച കാത്തിരുന്ന ചിത്രങ്ങളും; കാണാൻ മറക്കല്ലേ...

വാരാന്ത്യത്തിൽ വീട്ടിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം കാണാം ഏറ്റവും പുതിയ ഒടിടി റിലീസുകൾ.

സമകാലിക മലയാളം ഡെസ്ക്

വാരാന്ത്യത്തിൽ വീട്ടിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം കാണാം ഏറ്റവും പുതിയ ഒടിടി റിലീസുകൾ. ഈ ആഴ്ച നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളും ഒടിടിയിലെത്തുന്നുണ്ട്. പുത്തൻ സിനിമകൾ എവിടെ, എപ്പോൾ കാണാമെന്ന് നോക്കിയാലോ.

മരണമാസ്

മരണമാസ്

ബേസിൽ ജോസഫ് നായകനായെത്തുന്ന മരണമാസ് ഈ ആഴ്ച ഒടിടിയിലെത്തും. സോണി ലിവിലൂടെ ഈ മാസം 15 മുതലാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 10 നാണ് തിയറ്ററുകളിലെത്തിയത്.

ഹണ്ട്

ഹണ്ട്

ഭാവന നായികയായെത്തിയ ചിത്രമായിരുന്നു ഹ‌ണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഹൊറർ ചിത്രം മെയ് 23 ന് പ്രേക്ഷകരിലേക്കെത്തും. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക.

ദ് ഡോർ

ദ് ഡോർ

ഭാവന നായികയായെത്തിയ തമിഴ് ഹൊറർ ചിത്രമാണ് ദ് ഡോർ. മാർച്ച് 28 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഭാവനയുടെ സഹോദരൻ ജയ്ദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാവനയ്ക്കൊപ്പം ​ഗണേഷ് വെങ്കട്ടരാമൻ, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സിംപ്ലി സൗത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ മെയ് 16 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.

പ്രതി നിരപരാധിയാണോ?

പ്രതി നിരപരാധിയാണോ?

സുനിൽ പൊറ്റമ്മൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി നിരപരാധിയാണോ?. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ചിത്രം മെയ് 9 മുതൽ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഭൂൽ ചക് മാഫ്

ഭൂൽ ചക് മാഫ്

രാജ്കുമാർ റാവു, വാമിഖ ​ഗബി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഫൺ റൊമാന്റിക് കോമഡി മൂവിയാണ് ഭൂൽ ചക് മാഫ്. മെയ് 16 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.

വൂൾഫ് മാൻ

വൂൾഫ് മാൻ

ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാൻ പറ്റിയ ചിത്രമാണ് വൂൾഫ് മാൻ. ലീ വാനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 17 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

ദ് ഡിപ്ലോമാറ്റ്

ദ് ഡിപ്ലോമാറ്റ്

ജോൺ എബ്രഹാം നായകനായെത്തുന്ന ദ് ഡിപ്ലോമാറ്റും ഒടിടിയിലെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും. തിയറ്ററുകളിൽ വൻ ഹൈപ്പോടെയാണ് ചിത്രമെത്തിയതെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാൻ ഡിപ്ലോമാറ്റിന് ആയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

SCROLL FOR NEXT