.പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും,മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം 2027 ജനുവരി 29 നാണ് പ്രദർശനത്തിനെത്തുന്നത്.
കൈയ്യിൽ ചായക്കപ്പുമേന്തി ഒരു ഗോവണിപ്പടിയിൽ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിൻ്റേയും, മമിതയുടേയും കൗതുകമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എപ്പോഴും സന്തോഷകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അപ്ഡേഷനുകൾ പുറത്തുവിട്ടിട്ടുള്ളത്. ഈ പോസ്റ്റർ ഉൾപ്പടെ മുമ്പ് പുറത്തുവിട്ടതെല്ലാം ഇത്തരത്തിലുള്ളതാണ്. ചിത്രത്തിലുട നീളം ഈ ഹാപ്പി മൂഡ് പ്രതീക്ഷിക്കാം.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രത്തിന്റെ അവതരണം. ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ് . ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ. സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാ സംവിധാനം - നിമിഷ് എം. താനൂർ. മേക്കപ്പ് - റോണക്സ് സേവ്യർ . കോസ്‌റ്റ്യും ഡിസൈൻ- മഷർ ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി. സ്റ്റിൽസ്- ബിജിത്ത് ധർമ്മടം. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട. എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്. കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ: വാഴൂർജോസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates