MG Soman ഫയല്‍
Entertainment

'നീയല്ലേടാ രണ്ട് മൂക്കിലും പഞ്ഞി വെച്ച് കിടത്തുമെന്ന് പറഞ്ഞത്...'; മരിച്ചു കിടന്ന സോമനെ കാണാന്‍ ചെന്ന എന്‍എഫ് വര്‍ഗീസിനെ നാട്ടുകാര്‍ ചീത്ത വിളിച്ചു: രഞ്ജി പണിക്കര്‍

മരിക്കുന്നതിന് മുമ്പ് ഒരു നല്ല വേഷം എഴുതി താടാ എന്ന് പറഞ്ഞു, അതാണ് ആനക്കാട്ടില്‍ ഈപ്പച്ചന്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ അതുല്യനടനാണ് സോമന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. എംജി സോമന്‍ അവസാനമായി അഭിനയിച്ച ചിത്രമാണ് ലേലം. ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ്. സുരേഷ് ഗോപിയെന്ന ആക്ഷന്‍ ഹീറോയെ പോലും തന്റെ പ്രകടനം കൊണ്ട് എംജി സോമന്‍ സൈഡാക്കുകയായിരുന്നു ലേലത്തില്‍.

രഞ്ജി പണിക്കരോട് സോമന്‍ ചോദിച്ച് വാങ്ങിയ വേഷമായിരുന്നു ലേലത്തിലേത്. സോമേട്ടനോളം താന്‍ ആരേയും സ്‌നേഹിച്ചിട്ടില്ലെന്നാണ് ആ ബന്ധത്തെക്കുറിച്ച് രഞ്ജി പണിക്കര്‍ പറയുന്നത്. ലേലത്തിലെ എംജി സോമന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണ ശേഷം കാണാന്‍ ചെന്ന എന്‍എഫ് വര്‍ഗീസിനെ നാട്ടുകാര്‍ ചീത്ത വിളിച്ചതുമൊക്കെ അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ രഞ്ജി പണിക്കര്‍ ഓര്‍ക്കുന്നുണ്ട്.

''ലേലത്തിലെ വേഷം മാത്രമാണ് എന്നോട് അദ്ദേഹം ചോദിച്ച് വാങ്ങിച്ചത്. ദ കിങില്‍ സോമേട്ടന് രണ്ട് സീനായിരുന്നു ഉണ്ടായിരുന്നു. സോമേട്ടനും മമ്മൂക്കയും തമ്മിലൊരു കോമ്പിനേഷന്‍ സീനുണ്ടായിരുന്നു. സോമേട്ടന്‍ അതിഗംഭീരമായി പെര്‍ഫോം ചെയ്തിരുന്നു. അത് മുറിച്ചുമാറ്റി. സിനിമയില്‍ അതില്ല. അതെടുക്കാനായി കോഴിക്കോട് വന്നതാണ്. എന്നെ പച്ച ചീത്ത വിളിച്ചു. മരിക്കുന്നതിന് മുമ്പ് ഒരു നല്ല വേഷം എഴുതി താടാ എന്ന് പറഞ്ഞു. അതാണ് ആനക്കാട്ടില്‍ ഈപ്പച്ചന്‍.'' രഞ്ജി പണിക്കര്‍ പറയുന്നു.

''ആ സിനിമയില്‍ എന്‍എഫ് വര്‍ഗ്ഗീസ് അവതരിപ്പിച്ച കടയാടി രാഘവന്‍ പറയുന്നുണ്ട്, രണ്ട് മൂക്കിലും പഞ്ഞ് വച്ച് കിടത്തുമെന്ന്. സോമേട്ടന്‍ മരിച്ചപ്പോള്‍ വര്‍ഗീസ് കാണാന്‍ ചെന്നു. നീയല്ലേടാ രണ്ട് മൂക്കിലും പഞ്ഞി വച്ച് കിടത്തുമെന്ന് പറഞ്ഞത് എന്ന് ചോദിച്ചത് ആളുകള്‍ ചീത്ത വിളിച്ചു. എന്‍എഫ് തിരികെ വന്ന് വളരെ പരിഭ്രാന്തനായി എന്നെ വിളിച്ച് സങ്കടം പറഞ്ഞു. എന്ത് നിമിത്തമാണെന്ന് അറിയില്ല. അതിനെ അങ്ങനെ വിളിക്കണമോ എന്നും അറിയില്ല. എങ്കിലും സോമേട്ടന്‍ ചോദിച്ചത് അങ്ങനെയായിരുന്നു, വേഷം ചോദിച്ച് വാങ്ങിയതല്ല. സ്‌നേഹം കൊണ്ടുള്ള അധീശത്വം സ്ഥാപിച്ചതാണ്'' എന്നും രഞ്ജി പണിക്കര്‍ പറയുന്നുണ്ട്.

People were angry agianst NF Varghese when he attended MG Soman's Funeral, Renji Panicker Remembers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT