Entertainment

വിടപറഞ്ഞിട്ട് 20 വർഷം, എൻഎഫ് വർ​ഗീസിന്റെ പേരിലുള്ള നിർമാണ കമ്പനിയുടെ ആദ്യ സിനിമ; 'പ്യാലി' റിലീസ് പ്രഖ്യാപിച്ചു

എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ചേര്‍ന്നാണ് ചിതം നിര്‍മ്മിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് എൻഎഫ് വർ​ഗീസ്. അദ്ദേഹം വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം എൻഎഫ് വർ​ഗീസ് എന്ന പേര് വീണ്ടും സ്ക്രീനിൽ തെളിയുകയാണ്, നിർമാതാവായി. പ്രിയതാരത്തിന്റെ പേരിലുള്ള നിർമാണ കമ്പനിയുടെ ആദ്യ സിനിമ പ്യാലി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരം ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. 

നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം'പ്യാലി' ജുലൈ8നാണ് തിയറ്ററുകളിൽ എത്തുന്നത്.  എന്‍ എഫ് വര്‍ഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ചേര്‍ന്നാണ് ചിതം നിര്‍മ്മിക്കുന്നത്. സാഹോദര്യ സ്‌നേഹം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഇതിഹാസ താരം എന്‍ എഫ് വര്‍ഗീസിനെ നഷ്ടപ്പെട്ടിട്ട് ഇന്ന് 20 വര്‍ഷം തികയുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, ഞങ്ങള്‍ വേഫെയറര്‍ ഫിലിംസും എന്‍എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും 'പ്യാലി'യുടെ അവിശ്വസനീയമായ കഥ നിങ്ങളിലേക്ക് കൊണ്ടുവരാന്‍ വളരെ ആവേശത്തിലാണ്. പ്യാലി വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 8' - ദുൽഖർ സൽമാൻ കുറിച്ചു. 

ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം 'വിസാരണെ', 'ആടുകളം' എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ 'ആടുകളം മുരുഗദാസും' പ്യാലി യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മലയാളത്തിലെ ഒരു സൂപ്പര്‍താരം അതിഥി താരമായും എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT