നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും ഇൻസ്റ്റ​ഗ്രാം
Entertainment

ആറ് വര്‍ഷം മുന്‍പ് പ്രിയങ്കയെ പ്രൊപ്പോസ് ചെയ്ത ദിവസം; ഓര്‍മ ചിത്രവുമായി നിക്ക്; നെഞ്ചിലേറ്റി ആരാധകര്‍

ആ ദിവസം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് പ്രിയങ്ക കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും ഒന്നായത്. ഇരുവരുടേയും വിശേഷങ്ങളെല്ലാം ആരാധകര്‍ നെഞ്ചിലേറ്റാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് നിക്കിന്റെ പുതിയ പോസ്റ്റാണ്. പ്രിയങ്കയെ പ്രപ്പോസ് ചെയത ദിവസത്തിന്റെ ഓര്‍മയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

'ആറ് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഈ ലോകത്തെ ഏറ്റവും മികച്ച സ്ത്രീയോട് എന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്. യെസ് പറഞ്ഞതിന് നന്ദി.'- എന്നാണ് നിക്ക് കുറിച്ചത്. കയ്യില്‍ വജ്ര മോതിരം അണിഞ്ഞിരിക്കുന്ന പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. പിന്നാലെ നിക്കിന് മറുപടിയുമായി പ്രിയങ്ക എത്തി. ആ ദിവസം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് പ്രിയങ്ക കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഏറ്റവും മികച്ച ദമ്പതികള്‍ എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ജീവിതകാലം മുഴുവന്‍ ഒന്നിച്ച് സന്തോഷത്തോടെ ഇരിക്കാനും ആശംസിക്കുന്നവരുണ്ട്. 2018ലാണ് പ്രിയങ്കയും നിക്ക് ജൊനാസും വിവാഹിതരാവുന്നത്. പ്രിയങ്കയുടെ എന്‍ഗേജ്‌മെന്റ് മോതിരത്തിന് 2.1 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നിക്ക് കുറിച്ച പോസ്റ്റും വൈറലായിരുന്നു. പ്രിയങ്കയെ ജീവിതസഖിയായി കിട്ടിയതിൽ താൻ ഭാ​ഗ്യവാനാണ് എന്നാണ് നിക്ക് കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ