പ്രിയങ്കയും നിക് ജൊനാസും 
Entertainment

'ഞാന്‍ എത്ര ഭാഗ്യവാനാണ്': പ്രിയങ്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിക്ക് ജൊനാസ്

42ാം പിറന്നാള്‍ ആഘോഷിക്കുകയാണ് പ്രിയങ്ക ചോപ്ര

Author : സമകാലിക മലയാളം ഡെസ്ക്

താരറാണി പ്രിയങ്ക ചോപ്ര 42ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. ഇപ്പോള്‍ വൈറലാവുന്നത് പ്രിയങ്കയുടെ ഭര്‍ത്താവും ഹോളിവുഡ് താരവുമായ നിക് ജൊനാസിന്റെ പിറന്നാള്‍ ആശംസയാണ്.

പ്രിയങ്കയ്‌ക്കൊപ്പമുള്ള വെക്കേഷഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു നിക്കിന്റെ ആശംസ. 'നീ എന്ന പെണ്ണ്, ഞാന്‍ എന്ത് ഭാഗ്യവാനാണ്. എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍.'- നിക്ക് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റ്. നിരവധി പേരാണ് പ്രിയങ്കയ്ക്ക് ആശംസകളുമായി എത്തുന്നത്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാവുന്നത്. ഇവര്‍ക്ക് മാള്‍ട്ടി മറി എന്ന മകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

ഭാഷ 'മംഗ്ലീഷ്' ആയാലും മതി; കെഎസ്ആര്‍ടിസിയില്‍ ഇനി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാം

'ഞാന്‍ കെട്ടിപ്പിടിച്ചത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ'; സംശയിച്ച് നിന്നപ്പോള്‍ നവ്യ പറഞ്ഞത്; ഓര്‍മ പങ്കിട്ട് സൈജു കുറുപ്പ്

'എന്റെ കണ്ണുകളിലേക്കല്ല, മുഖക്കുരുവിലേക്കാകും അവര്‍ നോക്കുക, പേടിച്ച് പുറത്തിറങ്ങാതായി'; സായ് പല്ലവി പറയുന്നു

വയനാട്ടിലും ആലപ്പുഴയിലും കാസർകോടും വിദ്യാലയങ്ങള്‍ക്ക് നാളെ അവധി