Nikhila Vimal ഇന്‍സ്റ്റഗ്രാം
Entertainment

നിങ്ങള്‍ക്ക് അത് എന്റെ ഏറ്റവും മോശം സിനിമയാകും, അഭിനയിക്കാനറിയില്ലെന്നും പറയും, പക്ഷെ എനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂ: നിഖില വിമല്‍

എനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം കിട്ടിയിട്ടുള്ള കഥാപാത്രം

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ വിജയപരാജയങ്ങള്‍ക്കിടയിലും തനിക്ക് ഗുണങ്ങളുണ്ടായിട്ടുണ്ടെന്ന് നടി നിഖില വിമല്‍. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നു പറഞ്ഞ സിനിമയില്‍ നിന്ന് പോലും തനിക്ക് ഗുണേ ഉണ്ടായിട്ടുള്ളവെന്നാണ് നിഖില പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

''നമുക്ക് ചുറ്റിനുമുള്ളവരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശരിയാകണമെന്നില്ല. കൊച്ചിയിലേക്ക് മാറിയാല്‍ സിനിമ കിട്ടും, പിആര്‍ ചെയ്താല്‍ സിനിമ വരും എന്നൊക്കെയാണ് പറയുക. പക്ഷെ അങ്ങനൊന്നുമല്ല സിനിമ വരുന്നത്. നമുക്ക് സിനിമ വരുന്നത് നമ്മളുടെ തെരഞ്ഞെടുപ്പുകളില്‍ നിന്നാണ്. എനിക്ക് ഇന്ന് സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. അത് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. ചിലര്‍ മറ്റുള്ളവരുടെ കരിയര്‍ ചോയ്‌സുകള്‍ കണ്ടില്ലേ എന്ന് ചോദിക്കും. അത് അവരുടെ ചോയ്‌സുകളാണ്. ചിലര്‍ക്ക് ചോയ്‌സ് എടുക്കാനേ ആകില്ല'' താരം പറയുന്നു.

''എനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം കിട്ടിയിട്ടുള്ള കഥാപാത്രമാണ് ഗുരുവായൂര്‍ അമ്പല നടയിലേത്. പക്ഷെ അതൊരു വലിയ സിനിമയാണ്. അതില്‍ എന്നെ പ്ലേസ് ചെയ്യേണ്ടതുണ്ട് എന്നത് ഞാന്‍ തെരഞ്ഞെടുത്തതാണ്. ആ വര്‍ഷത്തെ ഏറ്റവും വലിയ തിയേറ്റര്‍ വിജയങ്ങളിലൊന്നാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. വാഴൈ എനിക്ക് നിരൂപക പ്രശംസ നേടിത്തന്ന സിനിമയാണ്.''

''ഇവിടുത്തെ പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ചെയ്യുന്നവര്‍ പോര്‍ തൊഴില്‍ പോലൊരു സിനിമയും ഗുരുവായൂര്‍ അമ്പലനടയില്‍ പോലൊരു സിനിമയും തെരഞ്ഞെടുത്തുവെന്ന് വരില്ല. പക്ഷെ ഞാനത് തെരഞ്ഞെടുത്തത് എനിക്ക് കൂറേക്കൂടി വലിയൊരു പ്രേക്ഷകരിലേക്ക് എത്താന്‍ വേണ്ടിയാണ്. പെണ്ണ് കേസ് ചെയ്യാനുള്ള ഊര്‍ജ്ജവും തരുന്നത് അതാണ്. അതുപോലുള്ള സിനിമകള്‍ ചെയ്തതു കൊണ്ടാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് പോലൊരു സീരീസിന്റെ ലീഡ് ആയി എന്നെ പ്ലേസ് ചെയ്യുമ്പോള്‍ ആ പ്ലാറ്റ്‌ഫോം അത് അംഗീകരിക്കുന്നത്'' നിഖില പറയുന്നു.

''നിങ്ങള്‍ക്ക് എന്റെ ഏറ്റവും മോശം പ്രകടനം ആയിരിക്കാം ഗുരുവായൂര്‍ അമ്പലനടയില്‍, എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാകും പറയുന്നത്. പക്ഷെ ആ സിനിമ എന്റെ കരിയറിന് തന്നിരിക്കുന്നത് ഗുണങ്ങളാണ്. എല്ലാ സിനിമകളും വിജയിക്കണമെന്നുമില്ല. പക്ഷെ അതില്‍ നിന്നെല്ലാം വീട്ടില്‍ കൊണ്ടു പോകാന്‍ ഒരുപാടുണ്ടാകാം. അത് ചില ആളുകളാകാം. ചില പാഠങ്ങളാകാം. ചിലത് അണ്‍ലേണിങ് ആയിരിക്കും. എനിക്ക് വീട്ടില്‍ കൊണ്ടു പോകാന്‍ തരുന്നുണ്ടെങ്കില്‍ ആ സിനിമയില്‍ ഞാന്‍ സന്തുഷ്ടയാണ്'' എന്നും നിഖില വിമല്‍ പറയുന്നു.

Nikhila Vimal says movies like Guruvayoor Ambalanadayil and Por Thozhil only helped her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലിലേക്ക്

'തങ്കലാന് വേണ്ടി സിലംബം പഠിച്ചു, ഇപ്പോൾ അതില്ലാതെ എനിക്ക് പറ്റില്ല'

മിഡ്- റേഞ്ച് വിപണിയില്‍ പുതിയ സീരീസുമായി നത്തിങ്; ഫോണ്‍ 4എ, ഫോണ്‍ 4എ പ്രോ ലോഞ്ച് മാര്‍ച്ചില്‍

'നാല് ദിവസം കൊണ്ട് ആലുവ കൂട്ടക്കൊല സിനിമയാക്കി; കേട്ടതും സംഗതി കൊള്ളാമെന്ന് മമ്മൂക്ക'; രക്ഷസരാജാവ് പിറന്നു!

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ ആശയക്കുഴപ്പം ഉണ്ടോ?; ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക

SCROLL FOR NEXT