വീഡിയോ ദൃശ്യം 
Entertainment

കീരിയും പാമ്പും പോലെ ചേച്ചിയും അനിയനും, പൊരിഞ്ഞ ഇടി; 'ജോ ആൻഡ് ജോ' ട്രെയിലർ

സഹോദരനും സഹോദരിയുമായാണ് മാത്യുവും നിഖിലയും ചിത്രത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാത്യു, നസ്‌ലെൻ, നിഖില വിമൽ എന്നിവ പ്രധാന വേഷത്തിലെത്തുന്ന ജോ ആൻഡ് ജോ സിനിമയുടെ ട്രെയിലർ പുറത്ത്. നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. സഹോദരനും സഹോദരിയുമായാണ് മാത്യുവും നിഖിലയും ചിത്രത്തിൽ എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. 

ജോമോൾ എന്ന കഥാപാത്രമായി മാത്യുവും ജോമോൻ എന്ന കഥാപാത്രമായി നിഖിലയും എത്തുന്നു. ഇവരുടെ അച്ഛനായി ജോണി ആന്റണിയും അമ്മയായി സ്മിനു സിജോയും അഭിനയിക്കുന്നുണ്ട്. കോവിഡ് കാലയളവിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും വൈറലായിരുന്നു. മെയ് 13നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ ഹാരിസ് ദേശം, ആദര്‍ശ് നാരായണ്‍, പിബി അനിഷ്, അനുമോദ് ബോസ് എന്നിവരാണ് നിര്‍മിക്കുന്നത്. അൻസർ ഷാ ആണ് ഛായാ​ഗ്രഹണം. എഡിറ്റർ ചമൻ ചാക്കോ. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT