Nikhila Vimal 
Entertainment

മീഡിയ എന്റെ അച്ഛനും അമ്മയുമല്ലെന്ന് പറഞ്ഞതിന് ആറ് മാസം സൈബര്‍ ബുള്ളിയിങ്; അവരുടെ മുഖത്തേക്ക് കാമറ തിരിച്ചാല്‍ ഓടും: നിഖില വിമല്‍

ഒരാളുടെ സ്വകാര്യതയും പേഴ്‌സണല്‍ സ്‌പേസും നിങ്ങള്‍ക്ക് എപ്പോഴും ഒരു ഫോണുമായി കയറി ചെല്ലാന്‍ പറ്റുന്ന ഇടമല്ല

സമകാലിക മലയാളം ഡെസ്ക്

സൈബര്‍ ബുള്ളിയിങിനെതിരെ തുറന്നടിച്ച് നിഖില വിമല്‍. മാധ്യമങ്ങളല്ല തന്റെ അച്ഛനും അമ്മയും എന്ന് പറഞ്ഞതിന്റെ പേരില്‍ ആറ് മാസം തനിക്ക് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നുവെന്നാണ് നിഖില പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍. കാമറയുമായി എപ്പോള്‍ വേണമെങ്കിലും വന്ന് കയറാനുള്ള ഇടമല്ല ഒരാളുടെ പ്രൈവറ്റ് സ്‌പേസെന്നും നിഖില പറയുന്നു.

''മീഡിയ എന്റെ അച്ഛനും അമ്മയുമല്ല എന്ന് പറഞ്ഞതിന് ആറ് മാസമാണ് ഫെയ്‌സ് ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയിലും എനിക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്‍ നടത്തിയത്. ദിവസവും. ഒരു പേജില്‍ ആദ്യം എന്നെക്കുറിച്ച് നല്ല പോസ്റ്റ് വരും. അതിന് താഴെ നെഗറ്റീവ് കമന്റുകള്‍ വരും. ഉടനെ പത്ത് മിനുറ്റ് കഴിയുമ്പോള്‍ അതേ പേജില്‍ എന്നെക്കുറിച്ച് നെഗറ്റീവ് പോസ്റ്റ് വരും. അതിന്റെ കമന്റില്‍ പോസിറ്റീവായിരിക്കും. അവര്‍ അങ്ങനെയാണ് ബുള്ളിയിങ് സെറ്റ് ചെയ്യുന്നത്'' താരം പറയുന്നു.

''മീഡിയ എന്റെ അച്ഛനും അമ്മയും അല്ലെന്ന് പറഞ്ഞതിനാണ് എന്നോടിത് ചെയ്തത്. ഇപ്പോഴും ഞാന്‍ ഞാനത് തന്നെ പറയുന്നു. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അതില്‍ നിന്നും എഴുന്നേറ്റ് വരേണ്ടത് എന്റെ ആവശ്യമാണ്. അതിനാല്‍ ഞാനത് ചെയ്യും. ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ ഉണ്ടാക്കി തരുന്ന ബുദ്ധിമുട്ടുകളെ സര്‍വൈസ് ചെയ്യേണ്ടത് എന്റെ ആവശ്യം ആയതിനാല്‍ ഞാന്‍ സര്‍വൈസ് ചെയ്യും. അതിനര്‍ത്ഥം നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നല്ല. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല.''

''ഒരാളുടെ സ്വകാര്യതയും പേഴ്‌സണല്‍ സ്‌പേസും നിങ്ങള്‍ക്ക് എപ്പോഴും ഒരു ഫോണുമായി കയറി ചെല്ലാന്‍ പറ്റുന്ന ഇടമല്ല. ഇവരുടെ മുഖത്തേക്ക് കാമറ വെച്ചാല്‍ അവര്‍ ഓടും. അപ്പോള്‍ അവര്‍ക്കറിയാം പേഴ്‌സണല്‍ സ്‌പേസും പ്രൈവറ്റ് സ്‌പേസും എന്താണെന്ന്. ഞാന്‍ പബ്ലിക് പ്രോപ്പര്‍ട്ടിയല്ല. പബ്ലിക് ഇമേജായിരിക്കാം, പക്ഷെ പബ്ലിക് പ്രോപ്പര്‍ട്ടിയല്ല. എന്നെ അങ്ങനെ ട്രീറ്റ് ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറയുന്നിടത്താണ് ഞാന്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്നത്.'' നിഖില പറയുന്നു.

പെണ്ണ് കേസ് ആണ് നിഖിലയുടെ പുതിയ സിനിമ. നിഖില വിവാഹത്തട്ടിപ്പുകാരിയായി എത്തുന്ന സിനിമയില്‍ അജു വര്‍ഗീസ്, ഹക്കീം ഷാജഹാന്‍, ഇര്‍ഷാദ് അലി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് സിനിമയുടെ സംവിധാനം.

Nikhila Vimal opens up about facing cyber bulliying for six months. only because she said media is not her father or mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT