Nikhila Vimal ഇൻസ്റ്റ​ഗ്രാം
Entertainment

'ലോകയിലേക്ക് എന്നെ പരി​ഗണിച്ചിട്ടില്ല, അങ്ങനെ പറഞ്ഞ പാർവതി ചേച്ചി ഇപ്പോൾ എയറിലാണ്; എനിക്ക് അങ്ങനെയാകണ്ട'

സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ മാത്രമല്ല തമിഴ് പ്രേക്ഷകർക്കിടയിലും ആരാധകരുള്ള നടിയാണ് നിഖില വിമൽ. പെണ്ണ് കേസാണ് നിഖിലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നിഖില. ഇപ്പോഴിതാ ലോക ചാപ്റ്റർ 1 ചന്ദ്രയുടെ സംവിധായകൻ അരുൺ ഡൊമിനിക് തന്റെ സുഹൃത്താണെന്നും എന്നാൽ തനിക്കിതുവരെ അദ്ദേഹത്തോട് ചാൻസ് ചോദിക്കാൻ തോന്നിയിട്ടില്ലെന്നും പറയുകയാണ് നിഖില.

സിനിമയുടെ ചർച്ച നടന്നിരുന്ന സമയത്ത് താനും ഡൊമിനിക്കും സംസാരിച്ചിരുന്നുവെന്നും തന്നെ വച്ച് മറ്റൊരു സിനിമ ചെയ്യാൻ പ്ലാനുണ്ടായിരുന്നുവെന്നും നിഖില പറഞ്ഞു. "ലോകയിലേക്ക് എന്നെ പരി​ഗണിച്ചിട്ടില്ല. അങ്ങനെ പറഞ്ഞ പാർവതി ചേച്ചി ഇപ്പോൾ എയറിലാണ്. എനിക്ക് അങ്ങനെയാകണ്ട. ലോകയ്ക്ക് പകരം മറ്റൊരു പ്രൊജക്ട് എന്നെയും നസ്‌ലിനെയും വച്ച് അരുൺ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.

പക്ഷേ അത് നടക്കാതെ പോയി. അതിന് ശേഷമാണ് ലോകയിലേക്ക് അരുൺ കടന്നത്. ആ പടത്തിൽ എനിക്ക് ചാൻസുണ്ടോ എന്ന് എങ്ങനെ ചോദിക്കാൻ പറ്റും. അയാളുടെ മനസിൽ ഓരോ കഥാപാത്രവും ആര് ചെയ്യണമെന്ന് ഒരു ഐഡിയ ഉണ്ടാകുമല്ലോ. സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ.

ചോദിച്ചു കഴിഞ്ഞാൽ അത് അയാൾക്കും ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അത് പിന്നീട് ആ സിനിമയെ ബാധിക്കാൻ സാധ്യതയുണ്ട്. മമ്മൂക്ക ഓരോരുത്തരോടും ചാൻസ് ചോദിക്കുന്നുണ്ടെന്ന് കേൾക്കാറുണ്ട്. അദ്ദേഹത്തിന് അതിനുള്ള പ്രിവിലേജുണ്ട്. വ്യത്യസ്തമായ ഒരു കഥയിലേക്ക് മമ്മൂക്ക വരുമ്പോൾ അതിന്റെ ​ഗുണം ആ സിനിമക്കുണ്ടാകും.

അതുകൊണ്ട് അദ്ദേഹം ചാന്‍സ് ചോദിച്ചാല്‍ ആരായാലും കൊടുക്കുകയും ചെയ്യും. നമുക്ക് അതുപോലെ ഒന്ന് കിട്ടില്ല. ഇനിയെങ്ങാനും നമ്മള്‍ ചാന്‍സ് ചോദിച്ചാല്‍ ആ കഥയിലേക്ക് നമ്മള്‍ വന്നാല്‍ ഗുണമുണ്ടാകുമോ എന്ന് അയാള്‍ ചിന്തിക്കും.

പടത്തിന് പ്രൊഡ്യൂസറെ കിട്ടുമോ റിലീസിന് മുൻപ് ടേബിള്‍ പ്രോഫിറ്റ് കിട്ടുമോ എന്നൊക്കെ അയാള്‍ ചിന്തിക്കേണ്ടി വരും. അതൊന്നും വേണ്ടെന്ന് ആലോചിച്ച് ഞാൻ എന്റെ സുഹൃത്തക്കളോട് ചാൻസ് ചോദിക്കാറേയില്ല".- നിഖില വിമൽ പറഞ്ഞു.

Cinema News: Actress Nikhila Vimal talks about Lokah Chapter 1 movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT