സഹോദരിയ്ക്കൊപ്പം നിമിഷ സജയൻ  ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ കണ്ണ് നിറയുന്നുണ്ടെങ്കിലും മനസ് പുഞ്ചിരിക്കുകയാണ്'; സഹോദരിയുടെ വിവാഹ വിശേഷം പങ്കുവച്ച് നിമിഷ

കുടുംബാം​ഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Author : സമകാലിക മലയാളം ഡെസ്ക്

നടി നിമിഷ സജയന്റെ സഹോദരി നീതു സജയൻ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരിയുടെ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കാർത്തിക്ക് ശിവശങ്കർ എന്നാണ് വരന്‍റെ പേര്. "എന്‍റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നിമിഷ കുറിച്ചിരിക്കുന്നത്.

കുടുംബാം​ഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നിരവധി പേരാണ് വധൂവരൻമാർക്ക് ആശംസകൾ നേരുന്നത്. ചുവപ്പ് പട്ടു സാരിയില്‍ ട്രെഡീഷണല്‍ ലുക്കിലാണ് സഹോദരിയുടെ വിവാഹത്തിന് നിമിഷ എത്തിയത്. കസവുസാരിയായിരുന്നു വധുവിന്‍റെ വേഷം.

അടുത്തിടെയാണ് കൊച്ചിയിലെ ​തന്റെ ​പുതിയ വീടിന്റെ ​വിശേഷങ്ങൾ നിമിഷ പങ്കുവച്ചത്. ഗൃഹപ്രവേശത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. നടി അനു സിത്താര, ഗണപതി, ചിദംബരം, പി രാജീവ്, ഷാഹി കബീർ, ആന്റണി വർ​ഗീസ് പെപ്പെ തുടങ്ങി നിരവധി പേരാണ് ​ഗൃഹപ്രവേശത്തിന് എത്തിയത്. 'ജനനി' എന്നാണ് നിമിഷ പുതിയ വീടിന് പേരിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'കിഫ്ബി പദ്ധതികള്‍ നിര്‍ത്തലാക്കിയാല്‍ പ്രതിഷേധമുണ്ടാകും, കേന്ദ്ര ഫണ്ട് നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി'

ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്‌പോട്ട് അലോട്ട്‌മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല്‍ രാഷ്ട്രീയ നാടകം, ഡല്‍ഹി സമരത്തെ വഴി തിരിച്ചുവിടാന്‍ നീക്കം'