നിത അംബാനി  ഇന്‍സ്റ്റഗ്രാം
Entertainment

മാ അമ്പെയുടെ അനുഗ്രഹം തേടി നിത അംബാനി; നൃത്തച്ചുവടുകളില്‍ അമ്പരന്ന് കാണികള്‍

വിശ്വംഭരി സ്തുതി എന്ന ഭക്തിഗാനത്തിനാണ് നിത അംബാനി ചുവടുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

അനന്ദ് അംബാനിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാന ദിവസമായ ഇന്നലെ അതിഗംഭീരമായി നൃത്തം ചെയ്ത് നിത അംബാനി ഞെട്ടിച്ചിരിക്കുകയാണ്. വിശ്വംഭരി സ്തുതി എന്ന ഭക്തിഗാനത്തിനാണ് നിത അംബാനി ചുവടുവെച്ചത്. ഗുജറാത്തി പാരമ്പര്യ ചടങ്ങുകളാണ് അംബാനി കുടുംബം പിന്തുടരുന്നത്.

മൂന്നാം ദിവസം നടന്ന ഹസ്താക്ഷര ചടങ്ങിന് മുന്നോടിയായാണ് നിത അംബാനി ശക്തിയുടെ ആള്‍രൂപമായി കണക്കാക്കപ്പെടുന്ന മാ അമ്പെയുടെ അനുഗ്രഹം തേടിയത്. തന്റെ നൃത്തത്തിലൂടെ അനന്ദിന്റേയും രാധികയും വിവാഹത്തിന് അനുഗ്രഹം തേടുകയാണ് അംബാനി ചെയ്തത്. ചെറുമക്കളായ ആദിയ ശക്തിക്കും വേദയ്ക്കും സ്ത്രീശക്തിയുടെ പ്രതീകമായ എല്ലാ പെണ്‍കുട്ടികള്‍ക്കുമായാണ് ഈ നൃത്തം സമര്‍പ്പിക്കുന്നതെന്ന് നിത അംബാനി പറഞ്ഞു.

സംഗീത സംവിധായകരായ അജയ്അതുല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാല്‍ ആണ് ആലപിച്ചത്. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് നിത അംബാനിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി, റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി, അനന്തിന്റെ സഹോദരങ്ങളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി, ഭാര്യ ശ്ലോക മേഹ്ത, റിലയന്‍സ് റീട്ടെയില്‍ മേധാവി ഇഷ അംബാനിയും ഭര്‍ത്താവ് ആനന്ദ് പിരാമലും മക്കളായ ആദിയ ശക്തിയും കൃഷ്ണയും തുടങ്ങി വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ കുടുംബം മുഴുവനും വേദിയിലെത്തി ചുവടുകള്‍ വെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT